രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായഡുവിന്‍റെ പാര്‍ലമെന്‍റിലെ  ചേംമ്പറിലാണ് അരുണ്‍ ജെയ്റ്റിലി സത്യവാചകം ചൊല്ലിയത്.

ദില്ലി: മാര്‍ച്ചില്‍ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ധനമന്ത്രി അരുണ്‍ ജെയ്റ്റിലി സത്യവാചകം ചൊല്ലി അധികാരത്തിലേറി. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായഡുവിന്‍റെ പാര്‍ലമെന്‍റിലെ ചേംമ്പറിലെത്തിയാണ് അരുണ്‍ ജെയ്റ്റിലി സത്യവാചകം ചൊല്ലിയത്.

ജെയ്റ്റിലിയുടെ സത്യപ്രതിജ്ഞയ്ക്ക് ബി.ജെ.പിയിലെ ആനന്ദ്കുമാര്‍, പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മറ്റ് ഉന്നത ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശില്‍ നിന്നാണ് ജെയ്റ്റിലി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 

ഏപ്രില്‍ രണ്ടിന് തീരുമാനിച്ചിരുന്ന സത്യപ്രതിജ്ഞ അദ്ദേഹത്തിന് പനി ബാധിച്ചതിനെത്തുടര്‍ന്ന് നീട്ടിവയ്ക്കേണ്ടി വന്നു. പിന്നീട് കിഡ്നി തകരാര്‍ സംബന്ധിച്ച പ്രശ്നങ്ങളെത്തുടര്‍ന്ന് ഏപ്രില്‍ ആറിന് അദ്ദേഹത്തെ എയിംസില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഇതെത്തുര്‍ന്ന് വീണ്ടും സത്യപ്രതിജ്ഞ നീട്ടിവച്ചിരുന്നു.