പാര്‍ലമെന്റ് അംഗം ഇ അഹമ്മദ് മരിച്ച സാഹചര്യത്തില്‍ ബജറ്റ് മാറ്റിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സഭ ബഹിഷ്കരിച്ചു. ഇ അഹമ്മദിനോട് കേന്ദ്രം അനാദരവ് കാട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇ അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സഭാ നടപടികള്‍ തുടങ്ങിയത്. എന്നാല്‍ ആദരാഞ്ജലി അര്‍പ്പിച്ചതിനു ശേഷം സഭ പിരിയാത്തതിനെ പ്രതിപക്ഷം ചോദ്യം ചെയ്‍തു. പക്ഷേ ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ ക്ഷണിക്കുകയായിരുന്നു. ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിപ്പോള്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.
