കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ ബജറ്റ് പ്രസംഗത്തില്‍ ഗ്രാമ വികസനത്തിന് ഊന്നല്‍. 50,000 ഗ്രാമങ്ങളെ ദരിദ്രവിമുക്തമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.


50,000 ഗ്രാമങ്ങളെ ദരിദ്രവിമുക്തമാക്കും . 2018ഓടെ മുഴുവൻ ഗ്രാമങ്ങളും വൈദ്യുതീകരിക്കും. തൊഴിലുറപ്പു പദ്ധതിക്ക് കൂടുതല്‍ തുക അനുവദിക്കും. ക്ഷീരവികസന പദ്ധതികള്‍‌ക്ക് 8,000 കോടി രൂപ അവതരിപ്പിക്കും. ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5000 കോടി രൂപ അനുവദിക്കുമെന്നും അരുണ്‍ ജെയ്‍റ്റ്‍ലി പറഞ്ഞു.