യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു. വിപണി അധിഷ്‍ഠിത തൊഴില്‍ പരിശീലനത്തിന് 4000 കോടി രൂപ അനുവദിച്ചതായും അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.

വിനോദസഞ്ചാരമേഖലയില്‍ നൈപുണ്യ വികസനത്തിന് പദ്ധതി. പ്രവേശന പരീക്ഷകള്‍ക്ക് ദേശീയ ഏജന്‍സിയെ നിയോഗിക്കും. യുജിസി പരീക്ഷകള്‍ക്ക് ഏകീകൃത മാനദണ്ഡങ്ങള്‍ കൊണ്ടുവരും- അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.