അരുണ്‍ ജെയ്‍റ്റ്‍ലിയുടെ ബജറ്റ് പ്രസംഗത്തില്‍ റെയില്‍വേ സുരക്ഷയ്‍ക്കും ഊന്നല്‍. അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ റെയില്‍ സുരക്ഷാഫണ്ട് സ്വരൂപിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.
റെയില്‍ വിഹിതം 1,31,000 കോടി രൂപയാണ്. സര്‍ക്കാര്‍ നല്‍കുന്നത് 55,000 കോടി. ഐആര്‍സിടിസി വഴിയുള്ള ടിക്കറ്റ് ബുക്കിംഗിന് സര്‍വ്വീസ് ചാര്‍ജ്ജ് ഇല്ല. 3500 കിലോമീറ്റര്‍ പുതിയ റെയില്‍പാത കമ്മിഷന്‍ ചെയ്യും. 2019ഓടെ എല്ലാ കോച്ചുകളിലും ബയോടോയ്‍ലറ്റുകള്‍ സ്ഥാപിക്കും. 7000 റെയില്‍വേ സ്റ്റേഷനുകള്‍ സൗരോര്‍ജ്ജം ഉപയോഗിക്കുമെന്നും അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.
