എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ഭാരത് നെറ്റ് പദ്ധതിക്കായി 10,000 കോടി രൂപ അനുവദിച്ചതായും അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.
രാജ്യം ഇലക്ട്രോണിക് ഉല്‍പ്പാദന ഹബ് ആക്കും. എയര്‍പോര്‍ട്ട് അതോറിറ്റി നിയമം പരിഷ്കരിക്കും. ഗതാഗത വികസനത്തിന് 2.41 ലക്ഷം കോടി രൂപ അനുവദിച്ചു. ദേശീയപാത വികസനത്തിന് 64,000 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.
