‍ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ക്യാഷ്‌ലെസ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍. ഇതില്‍ ഏറ്റവും ശ്രദ്ധേയമാണ് ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണം ഇടപാട് സേവനമായ ആധാര്‍ പേ. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കായി 20 ലക്ഷത്തോളം പുതിയ പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) മെഷീനുകള്‍ പുറത്തിറക്കും. ഭീം ആപ്പ് പ്രോല്‍സാഹിപ്പിക്കുന്നതിനായി രണ്ടു പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 124 ലക്ഷം പേര്‍ ഭീം ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇത് വര്‍ദ്ധിപ്പിക്കും. ഇടപാടുകള്‍ ക്യാഷ്‌ലെസ് ആക്കുന്നതിന് കൂടുതല്‍ നടപടികള്‍ കൊണ്ടുവരും. 2500 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് ലക്ഷ്യമിടുന്നത്. ക്യാഷ്‌ലെസ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഐആര്‍സിടിസി വഴിയുള്ള റെയില്‍ ടിക്കറ്റ് ബുക്കിങിനുള്ള സര്‍വ്വീസ് ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്.