ദില്ലി: കേന്ദ്രബജറ്റില്‍ കര്‍ഷകര്‍ക്ക് വന്‍ ഇളവുകള്‍. കര്‍ഷകര്‍ക്ക് 10 ലക്ഷം കോടി രൂപയുടെ വായ്‌പ ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ചെറുകിട ജലസേചനപദ്ധതികള്‍ക്ക് 5000 കോടി നീക്കിവെച്ചു. ജലസേചന മേഖലയ്‌ക്ക് പ്രത്യേക നബാര്‍ഡ് സഹായവും ലഭ്യമാക്കും. കാര്‍ഷികരംഗത്ത് 4.1% വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. കരാര്‍ കൃഷിയ്‌ക്ക് ചട്ടങ്ങള്‍ കൊണ്ടുവരും. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ക്ഷീരമേഖലയ്‌ക്ക് 8000 കോടി അനുവദജിച്ചിട്ടുണ്ട്.