മൂല്യമേറിയ സെലിബ്രിറ്റി ബ്രാന്‍ഡ് വിരാട് കോലി തന്നെ!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 13, Jan 2019, 11:41 AM IST
Virat Kohli India's No.1 celebrity
Highlights

നവംബര്‍ 2018 ലെ കണക്കുകള്‍ പ്രകാരം 24 ബ്രാന്‍ഡുകളുടെ പ്രചാരണമാണ് കോലി നിര്‍വഹിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയിലെ സെലിബ്രിറ്റി ബ്രാന്‍‍ഡുകളുടെ പട്ടിക ഡുഫ് ആന്‍ഡ് ഫെല്‍പ്സ് പുറത്തിറക്കുന്നുണ്ട്. 

ദില്ലി: ആഗോള കോര്‍പ്പറേറ്റ് ഫിനാന്‍സ് ഉപദേശകരും മൂല്യ നിര്‍ണ്ണയ ഏജന്‍സിയുമായ ഡുഫ് ആന്‍ഡ് ഫെല്‍പ്സിന്‍റെ റിപ്പോര്‍ട്ടില്‍ വീണ്ടും വിരാട് കോലി ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡായി മാറി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കോലി ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാമതെത്തുന്നത്. കോലിയുടെ ബ്രാന്‍ഡ് മൂല്യം 2018 ല്‍ 18 ശതമാനം ഉയര്‍ന്ന് 1709 ലക്ഷം ഡോളറിലെത്തി. 

നവംബര്‍ 2018 ലെ കണക്കുകള്‍ പ്രകാരം 24 ബ്രാന്‍ഡുകളുടെ പ്രചാരണമാണ് കോലി നിര്‍വഹിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയിലെ സെലിബ്രിറ്റി ബ്രാന്‍‍ഡുകളുടെ പട്ടിക ഡുഫ് ആന്‍ഡ് ഫെല്‍പ്സ് പുറത്തിറക്കുന്നുണ്ട്. 

ബോളിവുഡ് താര റാണി ദീപിക പദുകോണാണ് പട്ടികയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 1025 ലക്ഷം ഡോളറിന്‍റെ ബ്രാന്‍ഡ് മൂല്യമാണ് ദീപികയ്ക്ക് കണക്കാക്കുന്നത്. 21 ബ്രാന്‍ഡുകളുടെ മൂല്യമാണ് ദീപിക നിര്‍വഹിക്കുന്നത്. മൂന്നാം സ്ഥാനത്തുളള അക്ഷയ് കുമാറിന്‍റെ ബ്രാന്‍ഡ് മൂല്യം 673 ലക്ഷം ഡോളറാണ്. നാല് ബ്രാന്‍ഡുകളുടെ പ്രചാരകനാണ് അക്ഷയ് കുമാര്‍. 

loader