തങ്ങളുടെ താരിഫ് നിരക്കുകളില്‍ വലിയ വ്യത്യാസങ്ങള്‍ വരുത്തിയാണ് വോഡാഫോണ്‍ വിപണി പിടിക്കാനെത്തുന്നത്

തിരുവനന്തപുരം: അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടെലിക്കമ്യൂണിക്കേഷന്‍ മേഖലയില്‍ മത്സരം കടുപ്പിക്കാന്‍ വോഡാഫോണെത്തുന്നു. തങ്ങളുടെ താരിഫ് നിരക്കുകളില്‍ വലിയ വ്യത്യാസങ്ങള്‍ വരുത്തിയാണ് വോഡാഫോണ്‍ വിപണി പിടിക്കാനെത്തുന്നത്.

പുതിയ താരിഫ് നിരക്കുകള്‍ വിപണിയില്‍ വലിയ തരംഗമാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് വോഡാഫോണ്‍ അതികൃതര്‍ പ്രതികരിച്ചു. 209, 479, 529 എന്നിവയാണ് വോഡാഫോണിന്‍റെ പുതിയ നിരക്കുകള്‍. 209 രൂപയുടെ പായ്ക്കില്‍ 28 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡേറ്റാ ലഭിക്കും. 479 രൂപയുടെ പായ്ക്കിന് 1.5 ജിബി ഡേറ്റാ 84 ദിവസത്തേക്കും 529 രൂപയ്ക്ക് 1.5 ജിബി ഡേറ്റ 90 ദിവസത്തേക്കും എന്നിവയാണ് പുതിയ നിരക്കുകള്‍.