Asianet News MalayalamAsianet News Malayalam

പ്രളയസെസ്സിനെതിരെ വ്യാപാരികൾ: വ്യാപാരമേഖലയ്ക്ക് ഒരു പരിഗണനയും നൽകാത്ത ബജറ്റെന്ന് ആരോപണം

ബജറ്റിനെതിരെ വ്യാപാരിവ്യവസായി ഏകോപനസമിതി രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. കേരളത്തിന്‍റെ നികുതി വരുമാനത്തിന് വൻതുക സംഭാവന നൽകുന്ന വ്യാപാരിസമൂഹത്തെ ബജറ്റ് അവഗണിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി.

vyapari vyavasayi ekopana samithy against kerala budget 2019
Author
Kozhikode, First Published Jan 31, 2019, 1:43 PM IST

കോഴിക്കോട്: സംസ്ഥാനബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി ടി. നസിറുദ്ദീൻ. പ്രളയസെസ് ഇത്രയധികം വസ്തുക്കൾക്ക് ഏർപ്പെടുത്തിയത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കും. 27 വിഭാഗങ്ങൾക്ക് ആനുകൂല്യം നൽകിയ സർക്കാർ വ്യാപാരമേഖലയെ പരിഗണിച്ചില്ലെന്നും നസിറുദ്ദീൻ ആരോപിച്ചു.

വ്യാപാരമേഖലയ്ക്ക് ഒരു പരിഗണനയും നൽകാത്ത ബജറ്റാണിതെന്ന് ടി നസിറുദ്ദീൻ പറഞ്ഞു. പ്രളയസെസ് ഏർപ്പെടുത്തിയതോടെ നിത്യോപയോഗസാധനങ്ങൾക്കും ഗൃഹോപകരണങ്ങളും ഉൾപ്പടെ 12, 18, 28 സ്ലാബുകളിലെ എല്ലാ ഉൽപ്പന്നങ്ങൾക്കും വില കൂടിയ സാഹചര്യമാണ്. ഇത് വലിയ രീതിയിൽ നഷ്ടമുണ്ടാക്കുമെന്നും വ്യാപാരം കുത്തനെ ഇടിയുമെന്നും ടി നസിറുദ്ദീൻ ചൂണ്ടിക്കാട്ടുന്നു.

Read More: മദ്യം, സ്വര്‍ണ്ണം, സിനിമാ ടിക്കറ്റ് വില കൂടും ; പ്രളയ സെസ് രണ്ട് വർഷത്തേക്ക്

Follow Us:
Download App:
  • android
  • ios