പദവി ഒഴിഞ്ഞാലും സച്ചിന്‍ കമ്പനിയോടൊപ്പം തുടരാനാണ് സാധ്യത

ദില്ലി: ഫ്ലിപ്പ്കാർട്ടില്‍ നിക്ഷേപമിറക്കാനുളള വാള്‍മാർട്ടിന്‍റെ നടപടികള്‍ പൂർണ്ണമാകുന്നതോടെ ഗ്രൂപ്പ് സിഇഒമാരില്‍ ഒരാളായ സച്ചിന്‍ ബന്‍സാല്‍ സ്ഥാനമൊഴിയുമെന്ന് സൂചന. ഓഹരി വില്‍പ്പന പൂർണ്ണമാകുന്നതോടെ ഫ്ലിപ്പിലെ ഏറ്റവും കൂടുതല്‍ ഓഹരിയുടെ ഉടമയെന്ന പദവി ആമസോണിന്‍റെ പോക്കറ്റിലാവുമെന്നാണ് കമ്പനിയോട് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍ ബാംഗ്ലൂർ ആസ്ഥാനമായ ഫ്ലിപ്പ്കാർട്ടിലുളള സച്ചിന്‍റെ ഓഹരികളൊന്നും വില്‍ക്കാന്‍ അദ്ദേഹത്തിന് പദ്ധതിയില്ല. ഫ്ലിപ്പ്കാർട്ട് സിഇഒ കൂടിയായ ബിന്നി ബന്‍സാലുമായി ചേർന്നാണ് സച്ചിന്‍ ബന്‍സാല്‍ കമ്പനി തുടങ്ങിയത്. ഫ്ലിപ്പിന്‍റെ 10 അംഗം ബോർഡിലെ അംഗങ്ങള്‍ കൂടിയാണ് ഇരുവരും. കല്യാണ്‍ കൃഷ്ണമൂർത്തിയാണ് മറ്റൊരു സിഇഒ. പദവി ഒഴിഞ്ഞാലും സച്ചിന്‍ കമ്പനിയോടൊപ്പം തുടരാനാണ് സാധ്യതയെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മറ്റ് സംരംഭകർക്കായുളള കണ്‍സള്‍ട്ടിങ് പ്രവർത്തനങ്ങളിലും സജീവമാണ് ഇപ്പോള്‍ അദ്ദേഹം.