Asianet News MalayalamAsianet News Malayalam

വാട്സ് ആപ്പില്‍ ഇനിമുതല്‍ പരസ്യവും പ്രത്യക്ഷപ്പെടും

ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍, എന്നുമുതലാകും വാട്സ് ആപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചിട്ടില്ല. 

whats app is planned to give advestisements in there application
Author
New Delhi, First Published Nov 1, 2018, 3:08 PM IST

ദില്ലി: വാട്സ് ആപ്പിലൂടെ പരസ്യം നല്‍കി പണം സമ്പാദിക്കാന്‍ ഫെയ്സ് ബുക്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വാട്സ് ആപ്പ് വൈസ് പ്രസിഡന്‍റ് ക്രിസ് ഡാനിയേല്‍സ് നടത്തി. ആപ്പില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ കമ്പനികളില്‍ നിന്നും ക്ലൈന്‍റുകളില്‍ നിന്നും വാട്സ് ആപ്പിന് പണം സമ്പാദിക്കാനാകും. 

ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍, എന്നുമുതലാകും വാട്സ് ആപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം മുതലാകും ഇത് നടപ്പില്‍ വരുകയെന്നാണ് വിലയിരുത്തല്‍. 

ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ് ആപ്പിന് ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. 2014 ലാണ് ഫേസ്ബുക്ക് വാട്സ് ആപ്പിനെ ഏറ്റെടുത്തത്. ഇത്രയും നാള്‍ പരസ്യമില്ലാതെയാണ് വാട്സ് ആപ്പ് സേവനം നല്‍കിയിരുന്നത്. 

Follow Us:
Download App:
  • android
  • ios