ദുബായ്: ഗള്‍ഫിലെ പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ സൂഖ് .കോമിന്റെ നാല് ദിവസത്തെ ഡിസ്കൗണ്ട് വ്യാപാരത്തിന് തുടക്കമായി. വൈറ്റ് ഫ്രൈഡേ എന്ന് പേരിട്ടിരിക്കുന്ന വ്യാപാര മേളയില്‍ എട്ട് മില്യന്‍ ഉല്‍പ്പന്നങ്ങള്‍ 85 ശതമാനം വരെ വിലക്കുറവില്‍ വിറ്റഴിക്കും.
ചെരിപ്പുകള്‍, ഷൂസ്, ഇലക്ട്രോണിക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, വാച്ചുകള്‍, എന്നിങ്ങനെ വിവിധ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ സൂഖ്.കോമിലൂടെ സ്വന്തമാക്കാം. എല്ലാ മണിക്കൂറിലും പ്രഖ്യാപിക്കുന്ന എക്സ്ക്ലൂസീവ് ഡീലുകളുമുണ്ട്. 10 ദിര്‍ഹം മുതലുള്ള ഉല്‍പ്പന്നങ്ങളുണ്ട്. 100 ദിര്‍ഹമിന് മുകളില്‍ വിലയുള്ളവയ്ക്ക് ഷിപ്പിങ് ചാര്‍ജ് സൗജന്യമാണ്. തൊട്ടടുത്ത ദിവസം തന്നെ ഉല്‍പ്പന്നങ്ങള്‍ കൈയ്യിലെത്തും. സൂഖ്.കോമിനെ ആമസോണ്‍ ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ വലിയ ഓഫര്‍ ഉത്സവമാണിത്. നവംബര്‍ 25ന് അവസാനിക്കും.
