കേരളത്തില്‍ സ്വര്‍ണവില പവന് 80 രൂപ കൂടി 22,680 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,835 രൂപയാണ് ഇന്നത്തെ വില. ദീപാവലി അടുത്തതും ഇന്ത്യയില്‍ വിവാഹങ്ങളുടെ സീസണ്‍ ആയതും ഇനിയും സ്വര്‍ണവില കൂട്ടുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികള്‍.
രാജ്യത്തേക്കുള്ള സ്വര്‍ണ ഇറക്കുമതി ഒമ്പതു മാസത്തിനിടയിലെ മികച്ച നിലയിലെത്തുമെന്നാണ് സൂചന. ഉത്സവസീസണ്‍ മുന്‍നിര്‍ത്തി ബാങ്കുകളും ആഭരണ നിര്‍മാതാക്കളും ഇറക്കുമതി വര്‍ധിപ്പിച്ചതാണ് ഇതിന് കാരണം.
ഒക്ടോബറിലെ സ്വര്‍ണ ഇറക്കുമതി 6070 ടണ്‍ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബറില്‍ 30 ടണ്‍ സ്വര്‍ണമായിരുന്നു ഇറക്കുമതി ചെയ്തത്.
ചൊവ്വാഴ്ച പവന് 22,480 രൂപയായിരുന്നു വില. ഒരു മാസത്തെ ഏറ്റവും താഴ്ന്ന വിലയിലായിരുന്നു ഇത്. പിന്നീട് 120 രൂപ വര്‍ധിച്ച് ബുധനാഴ്ച പവന് 22,680 രൂപയിലെത്തി. ഒക്ടോബര്‍ ആരംഭിച്ചതോടെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.
