പ്രധാനമായും മൂന്ന് തലത്തിലാണ് ക്യാമ്പസ് റിക്രൂട്ട്മെന്‍റ് വഴി വിപ്രോ തങ്ങളുടെ ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. ഇവയില്‍ ഐഐടി പോലെയുളള സ്റ്റാര്‍ കോളേജുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന തുടക്കക്കാര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുക.

ചെന്നൈ: പുതിയതായി വിപ്രോയില്‍ ജോലിയില്‍ പ്രവേശിക്കുന്നവരുടെ ശമ്പളം വിപ്രോ വര്‍ദ്ധിപ്പിച്ചു. വാര്‍ഷിക ശമ്പളത്തില്‍ 30,000 രൂപയുടെ വര്‍ദ്ധനയാണ് വരുത്തിയത്. 

നിലവില്‍ ശരാശരി 3.2 ലക്ഷം രൂപയായിരുന്ന വാര്‍ഷിക ശമ്പളം ഇതോടെ 3.5 ലക്ഷം രൂപയായി ഉയര്‍ന്നു. ക്യാമ്പസ് റിക്രൂട്ട്മെന്‍റ് വഴി നിയമനം ലഭിക്കുന്നവര്‍ക്കാണ് ഈ ശമ്പള വര്‍ദ്ധന. 

പ്രധാനമായും മൂന്ന് തലത്തിലാണ് ക്യാമ്പസ് റിക്രൂട്ട്മെന്‍റ് വഴി വിപ്രോ തങ്ങളുടെ ജീവനക്കാരെ തെരഞ്ഞെടുക്കുന്നത്. ഇവയില്‍ ഐഐടി പോലെയുളള സ്റ്റാര്‍ കോളേജുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന തുടക്കക്കാര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിക്കുക. ഇത്തരക്കാര്‍ക്ക് ശരാശരി വാര്‍ഷിക ശമ്പളം 12 ലക്ഷം രൂപയാണ്. 

മുന്‍ വര്‍ഷത്തെക്കാള്‍ 25 മുതല്‍ 30 ശതമാനം വരെ ഈ വര്‍ഷം നിയമനങ്ങളില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് വിപ്രോ ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസറും പ്രസിഡന്‍റുമായ സുറാബ് ഗോവില്‍ അറിയിച്ചു. വരുന്ന വര്‍ഷം മുതല്‍ ദേശീയ ടാലന്‍റ് ടെസ്റ്റ് വഴി തെരഞ്ഞെടുപ്പ് വിപുലീകരിക്കാനും വിപ്രോയ്ക്ക് ആലോചനയുണ്ട്.