Asianet News MalayalamAsianet News Malayalam

ലോകത്തെ സൂപ്പര്‍ സിഇഒയുടെ പേര് പ്രഖ്യാപിച്ച് ഫോബ്സ് മാഗസിന്‍; സക്കര്‍ബര്‍ഗ് പിന്നില്‍

  • ഗൂഗിളിന്‍റെ ലാറി പേജും, ഫേസ്ബുക്കിന്‍റെ മാര്‍ക്ക് സക്കര്‍ബര്‍ഗുമാണ് രണ്ടാം സ്ഥാനവും മൂന്നാം കൈയടക്കിയത്
world most strongest ceo
Author
First Published May 16, 2018, 3:47 PM IST

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും ശക്തനായ സിഇഒയായി ആമസോണ്‍ ടോപ്പ് ബോസ് ജെഫ് ബെസോസിനെ ഫോബ്സ് മാഗസിന്‍ തിരഞ്ഞെടുത്തു. ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികൂടിയാണ് ജെഫ് ബെസോസിന്‍. ഇദ്ദേഹം തന്നെയാണ് ലോകത്തെ അഞ്ചാമത്തെ ഏറ്റവും ശക്തനായ വ്യക്തിയും. 

ഗൂഗിളിന്‍റെ ലാറി പേജും, ഫേസ്ബുക്കിന്‍റെ മാര്‍ക്ക് സക്കര്‍ബര്‍ഗുമാണ് രണ്ടാം സ്ഥാനവും മൂന്നാം കൈയടക്കിയത്. ഫോബ്സിന്‍റെ കണക്കുകള്‍ പ്രകാരം 133 ബില്യണ്‍ ഡോളറാണ് ജെഫിന്‍റെ ആസ്തി. ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റിന്‍റെ സിഇഒയാണ് ലാറി പേജ്. ആലിബാബയുടെ ബോസ് ജാക്ക് മാ സ്റ്റുഡാണ് അമേരിക്കനല്ലാത്ത ഏറ്റവും ശക്തനായ ബിസിനസ്സ് ലീഡര്‍. 

ജെഫ് അല്ലാതെ ലോകത്തെ ആദ്യ പത്ത് ശക്തരുടെ പട്ടികയില്‍ ഇടം പിടിച്ച ഏക സിഇഒയാണ് ലാറിപേജ്. ആലിബാബയും ആമസോണും ക്ലൗഡ് കമ്പ്യൂട്ടിങിലൂടെയാണ് നേട്ടം കൊയ്തുകൊണ്ടിരിക്കുന്നത്. ഈ രണ്ട് കമ്പനികളും ഇ -കൊമേഴ്സ് രംഗത്തെ ഭീമന്മാരാണ്.  
 

Follow Us:
Download App:
  • android
  • ios