ലോകത്തെ ഏറ്റവും സമ്പത്തുളള രാജ്യം യു.എസ്സാണ്

ദില്ലി: ആഫ്രോ- ഏഷ്യന്‍ ബാങ്കിന്‍റെ ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍ റിവ്യൂവില്‍ ലോകത്തെ ആറാമത്തെ ഏറ്റവും കൂടുതല്‍ സമ്പത്തുളള രാജ്യം ഇന്ത്യ. റിവ്യൂ പ്രകാരം ലോകത്തെ ഏറ്റവും സമ്പത്തുളള രാജ്യം യു.എസ്സാണ്. യു.എസ്സിന്‍റെ ആകെ സമ്പത്ത് 62,584 ബില്യണ്‍ ഡോളറാണ്. 

രണ്ടാം സ്ഥാനം ചൈനയ്ക്കാണ് 24,803 ബില്യണ്‍ ഡോളറാണ് ആകെ ആസ്തി. മൂന്നാം സ്ഥാനമുളള ജപ്പാന്‍റെ കൈവശം 19,522 ബില്യണ്‍ ഡോളര്‍ ആസ്തിയുമുണ്ട്. ആറാമത്തെ ഏറ്റവും സമ്പന്നമായ ഇന്ത്യയ്ക്ക് 8,230 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ആകെ ആസ്തിയുടെ കണക്കില്‍പ്പെടുത്തിയിരിക്കുന്നത് രാജ്യത്ത് അതിവസിക്കുന്ന ജനങ്ങളുടെ സ്വത്തുക്കള്‍ മാത്രമാണ്. വ്യക്തികളുടെ ബാധ്യതകള്‍ കുറവ് ചെയ്താണ് ആകെ സ്വത്ത് കണക്കാക്കുന്നത്. അതാത് രാജ്യത്തെ സര്‍ക്കാരുകളുടെ കൈവശമുളള സ്വത്തുക്കള്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.