പാര്‍ക്ക് നിര്‍മ്മിക്കുക യമുന അതിവേഗ പാതയോട് ചേര്‍ന്ന്

ലക്നൗ: ബാബാ രാംദേവിന്‍റെ പതഞ്ജലി ഗ്രൂപ്പിന് മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കാന്‍ സമയപരിധി നീട്ടിനല്‍കണമെന്ന് യു പി സര്‍ക്കാര്‍ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സബ് ലീസ് അനുവദിക്കാന്‍ ഈ മാസം 30 വരെ സമയപരിധി വേണമെന്നാണ് ആവശ്യം.

പാര്‍ക്കിന് സ്ഥലം അനുവദിക്കാന്‍ ജൂണ്‍ 15 വരെയാണ് കേന്ദ്രം സമയം അനുവദിച്ചിരുന്നത്. എന്നാല്‍ യുപി സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാതായതോടെ പദ്ധതി ഉത്തര്‍പ്രദേശിന് പുറത്തേക്ക് കൊണ്ടുപോകുമെന്ന് പതഞ്ജലി അറിയിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. യമുന അതിവേഗ പാതയോട് ചേര്‍ന്ന് 6000 കോടി രൂപ മുതല്‍ മുടക്കിയാണ് മെഗാ ഫുഡ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്.