മുംബൈ: ബാങ്കില്‍ പോകാതെ ഇനി നിങ്ങളുടെ എസ്ബിഐ ബാങ്ക് അക്കൗണ്ട് ഇന്ത്യയിലെവിടെയുമുള്ള മാറ്റ് ഏതൊരു സ്ഥലത്തേക്കും മാറ്റാം. അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കാതെയോ മറ്റ് രേഖകള്‍ ഹാജരാക്കതെയോ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ബാങ്ക് അക്കൗണ്ട് മാറ്റം പൂര്‍ത്തിയാക്കാന്‍ കഴിയും. നിലവില്‍ സേവിങ്സ് അക്കൗണ്ടുകളാണ് ഇന്റര്‍നെറ്റ് ബാങ്കിങ് വഴി മാറ്റാന്‍ കഴിയുക.
ഏത് ബ്രാഞ്ചിലേക്കാണോ അക്കൗണ്ട് മാറ്റേണ്ടത് ആ ബ്രാഞ്ചിന്റെ കോഡ് കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ബാങ്കിന്റെ വെബ്സൈറ്റില്‍ നിന്നോ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ നിന്നോ ഇത് ലഭ്യമാവും. തുടര്‍ന്ന് അക്കൗണ്ട് ഓണ്‍ലൈനായി മാറ്റുന്നത് ഇങ്ങനെയാണ്
1. www.onlinesbi.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
2. പേഴ്‌സണല്‍ ബാങ്കിങ്' ക്ലിക്ക് ചെയ്യുക.
3. യൂസര്‍ നെയിമും പാസ്‍വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
4. ഇ-സര്‍വീസസ്-എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
5. ട്രാന്‍സ്ഫര്‍ ഓഫ് സേവിങ്‌സ് അക്കൗണ്ടില്‍-ക്ലിക്ക് ചെയ്യുക. അടുത്ത പേജില്‍ അക്കൗണ്ട് നമ്പര്‍, ബ്രാഞ്ചിന്റെ പേര് എന്നിവ കാണാം. ഒന്നിലധികം അക്കൗണ്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും ഉണ്ടാകും.
6. ട്രാന്‍സ്ഫര്‍ ചെയ്യേണ്ട അക്കൗണ്ട് സെലക്ട് ചെയ്യുക.
7. അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ശാഖയുടെ കോഡ് നല്‍കുക.
8. കോഡ് നല്‍കിയാല്‍ ശാഖയുടെ പേര് തെളിഞ്ഞുവരും. സബ്മിറ്റ് ചെയ്താല്‍ അടുത്ത പേജില്‍ നിലവിലുള്ള ബ്രാഞ്ചിന്റെ കോഡ്, മാറ്റാനുദ്ദേശിക്കുന്ന ബ്രാഞ്ചിന്റെ കോഡ് തുടങ്ങിയവ കാണാം.
9. കണ്‍ഫേം ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി വരും.
10. അടുത്ത പേജില്‍ ഒടിപി നല്‍കി കണ്‍ഫേം ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ശാഖാമാറ്റത്തിനുള്ള അപേക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഒരാഴ്ചകൊണ്ട് ബ്രാഞ്ച് മാറ്റം പൂര്‍ത്തിയാകും. ഈ സൗകര്യം എപ്പോഴും ലഭ്യമാവില്ല. രാവിലെ എട്ട് മണിക്കും രാത്രി എട്ട് മണിക്കും ഇടയില്‍ മാത്രമേ ഇത് ചെയ്യാന്‍ സാധിക്കൂ...
