Asianet News MalayalamAsianet News Malayalam

മുകേഷിനൊപ്പം കട്ടയ്ക്ക് പിടിച്ച് ധ്യാനും; തമാശയും ഉദ്വാ​ഗവും നിറച്ച് 'സൂപ്പർ സിന്ദ​ഗി'- റിവ്യു

'സൂപ്പർ സിന്ദ​ഗി' റിവ്യു. 

dhyan sreenivasan and mukesh movie super zindagi review
Author
First Published Aug 9, 2024, 8:41 PM IST | Last Updated Aug 9, 2024, 8:42 PM IST

​ഗ് ഡയലോ​ഗുകൾ പറഞ്ഞ് വൻ ആരാധകവൃന്ദത്തെ കയ്യിലെടുത്ത നടനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിനൊപ്പം എവർഗ്രീൻ ത​ഗ് കിങ്ങുകളിൽ ഒരാളായ മുകേഷും കൂടി എത്തിയാൽ എന്താകും അവസ്ഥ. തമാശയുടെ പൂരപറമ്പാകും ആ സിനിമ. അത്തരത്തിലൊരു സിനിമയാണ്  'സൂപ്പർ സിന്ദ​ഗി'. മുകേഷും ധ്യാനും കട്ടയ്ക്ക് നിന്ന് അഭിനയിച്ച ചിത്രത്തിൽ പക്ഷേ തമാശകൾ മാത്രമല്ല, ഉദ്വോ​ഗം നിറഞ്ഞ രം​ഗങ്ങളും മാസും ആക്ഷനും ഒക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

പെട്ടെന്നൊരു ദിവസം, വലിയ കഷ്ടപ്പാടുകളൊന്നും ഇല്ലാതെ കോടീശ്വരൻ ആകാൻ ആ​ഗ്രഹിക്കുന്ന ചിലരുണ്ടാകും നമുക്ക് ചുറ്റും. അവരുടെ ഒരു പ്രതിനിധിയാണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിച്ച സിദ്ധാർത്ഥ് എന്ന കഥാപാത്രം. ഇയാളുടെ സുഹൃത്താണ് മുജീബ്. മുകേഷ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. യാതൊരു പരിശ്രമവും ഇല്ലാതെ, ബിസിനസ് ചെയ്യണം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന സിദ്ധാർത്ഥിന് മുന്നിൽ ഒരു വഴി തെളിയുന്നു. പെട്ടെന്ന് പണക്കാരനാകാനുള്ള വളരെ അപകടം നിറഞ്ഞൊരു വഴിയാണിത്. ഈ സാഹസികമായ യാത്രയും പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളുമാണ് 'സൂപ്പർ സിന്ദ​ഗി' പറയുന്നത്. 

dhyan sreenivasan and mukesh movie super zindagi review

ഒരു ഫീൽ ​ഗുഡ് റോഡ് മൂവിയായി ഒരുങ്ങിയിരിക്കുന്ന സൂപ്പർ സിന്ദ​ഗിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിന്റേഷും പ്രജിത്ത് രാജ് ഇകെആറും ചേർന്നാണ്. എൽദൊ ഐസക് ആണ് മനോഹരമായ ദൃശ്യങ്ങൾ ഒപ്പിയൊടുത്തിരിക്കുന്നത്. ചിത്രത്തിൽ ഒരു സീനിൽ വന്ന് പോകുന്ന അഭിനേതാക്കൾ വരെ തങ്ങളുടെ ഭാ​ഗങ്ങൾ അതി​ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പാർവതി നായർ, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര എന്നിവർക്ക് ഒപ്പം ജോണി ആന്റണി സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മനോഹര ​ഗാനങ്ങൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. 

'ലാലേട്ടനെ തന്നതിന് നന്ദി..'; അമ്മയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ

ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സൂരജ് എസ് കുറുപ്പ്, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: പിസി വിഷ്ണു, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, ലൈൻ പ്രൊഡ്യൂസർ: ബിട്ടു ബാബു വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, ഇക്ബാൽ പനയിക്കുളം, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുർ, മേക്കപ്പ്: അരുൺ ആയുർ, കോറിയോഗ്രഫി: ഭൂപതി, ആക്ഷൻ: ഫൊണെക്സ് പ്രഭു, ചീഫ് ഫൈനാൻഷ്യൽ ഓഫീസേർസ്: ജിഷോബ് കെ, പ്രവീൻ വിപി, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം, ഡിജിറ്റർ പിആർ: വിവേക് വിനയരാജ്, സ്റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആർഒ: ശബരി എന്നിവരാണ് 'സൂപ്പർ സിന്ദഗി'യിലെ അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios