വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് ജനുവരി 11നാണ് തിയറ്ററുകളിൽ എത്തിയത്.

വിജയ് നായകനായി എത്തിയ വാരിസിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. വിജയിയും രശ്മികയും നിറഞ്ഞാടിയ ‘ജിമിക്കി പൊണ്ണ്’ എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് വെറും അഞ്ച് മണിക്കൂറിൽ അഞ്ച് മില്യണിലധികം കാഴ്ചക്കാരെയാണ് ​ഗാനം നേടിയിരിക്കുന്നത്. തമൻ എസ് സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ്, ജോണിതാ ഗാന്ധി എന്നിവർ ചേർന്നാണ്. വിവേക് ആണ് ​ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് ജനുവരി 11നാണ് തിയറ്ററുകളിൽ എത്തിയത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന 'വിജയ് രാജേന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ശരത് കുമാർ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയാണ് വാരിസിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്.

'സൂപ്പര്‍ ശരണ്യ'ക്ക് ശേഷം അര്‍ജുനും അനശ്വരയും വീണ്ടും; 'പ്രണയ വിലാസം' റിലീസിന്

അതേസമയം, ദളപതി 67 ആണ് വിജയിയുടേതായി പ്രഖ്യാപിച്ചിരിക്കുന്നത്. മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. ഫഹദ്, കമല്‍ഹാസന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ദളപതി 67ല്‍ കമല്‍ ഒരു ക്യാമിയോ റോളില്‍ പ്രത്യക്ഷപ്പെടും എന്നും സൂചനയുണ്ട്.