Asianet News MalayalamAsianet News Malayalam

'ഹി ഈസ് മൂവിംഗ്'; 4 മ്യൂസിക്സ് ഈണമിട്ട 'എലോണി'നെ ഗാനം

ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ അഭിനേതാവായി മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ എത്തുന്നത്

alone malayalam movie theme song he is moving mohanlal shaji kailas 4 musics
Author
First Published Jan 29, 2023, 11:23 AM IST

ഷാജി കൈലാസ്- മോഹന്‍ലാല്‍ ടീം 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ എലോണ്‍. ചിത്രത്തിന് പ്രീ റിലീസ് ശ്രദ്ധ നേടിക്കൊടുത്ത ഘടകവും അതായിരുന്നു. ഒടിടി റിലീസ് ലക്ഷ്യമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ നിര്‍ മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

4 മ്യൂസിക്സ് സംഗീതം പകര്‍ന്നിരിക്കുന് ഇംഗ്ലീഷ് ഗാനമാണ് എത്തിയിരിക്കുന്നത്. ബിബി, എല്‍ദോസ് (4 മ്യൂസിക്സ്), മേഘ മേരി ബിനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. അഡീഷണല്‍ ലിറിക്സ് റോണി ഫിലിപ്പ്. റോണി ഫിലിപ്പ് ആണ് ഗാനം ആലപിച്ചിരിക്കുന്നതും.  ശരത് വിനുവാണ് ഗാനത്തിന്‍റെ ലിറിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ അഭിനേതാവായി മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ എത്തുന്നത്. കാളിദാസന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്‍റെ പേര്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. 

ALSO READ : 10,637 കോടി! 2022 ലെ കളക്ഷനില്‍ വിസ്‍മയ പ്രകടനവുമായി ഇന്ത്യന്‍ ബോക്സ് ഓഫീസ്

ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ പ്രധാന അണിയറക്കാര്‍. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios