ജാഫര്‍ ഇടുക്കിയെ ടൈറ്റില്‍ കഥാപാത്രമാക്കി അജയ് ഷാജി സംവിധാനം ചെയ്ത ചിത്രം

ജാഫര്‍ ഇടുക്കിയെ ടൈറ്റില്‍ കഥാപാത്രമാക്കി അജയ് ഷാജി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് അമോസ് അലക്സാണ്ടര്‍. 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നെഞ്ചില്‍ നിറയുമെന്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രശാന്ത് വിശ്വനാഥന്‍ ആണ്. മിനിബോയ്‍യുടേതാണ് സംഗീതം. ദീപക് നായര്‍ ആണ് പാടിയിരിക്കുന്നത്.

ക്രൈം ത്രില്ലർ ​ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ ആണ് നിര്‍മ്മാണം. ഒരു മാധ്യമ പ്രവർത്തകനായാണ് അജു വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. മാധ്യമപ്രവർത്തനത്തിനിടയിലാണ് ആമോസ് അലക്‌സാണ്ടറെ ഇയാൾ കണ്ടു മുട്ടുന്നത്. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ആമോസ് അലക്സാണ്ടർ എന്ന അതിശക്തവും അസാധാരണവുമായ കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായെത്തുന്നത് പ്രശസ്ത മോഡലും സ്റ്റേജ് ആർട്ടിസ്റ്റുമായ താര അമല ജോസഫ് ആണ്. മാധ്യമപ്രവർത്തകയായാണ് നായികയും ചിത്രത്തില്‍ എത്തുന്നത്. 14 സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയും ആ സ്ഥലങ്ങളിലെ കാഴ്ചകളും ചിത്രത്തിലെ ദൃശ്യവിരുന്നാണ്.

കലാഭവൻ ഷാജോൺ, ഡയാനാ ഹമീദ്, സുനിൽ സുഖദ, ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല, നാദിർഷ എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. കഥ അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ, ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ, സംഗീതം മിനി ബോയ്, ഛായാഗ്രഹണം പ്രമോദ് കെ പിള്ള, എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, കലാസംവിധാനം കോയാസ്, മേക്കപ്പ് നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈൻ ഫെമിന ജബ്ബാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ്മ, ക്രിയേറ്റീവ് ഹെഡ് സിറാജ് മൂൺ ബീം, സ്റ്റുഡിയോ ചലച്ചിത്രം, പ്രൊജക്ട് ഡിസൈൻ സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജർ അരുൺ കുമാർ കെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മുഹമ്മദ് പി സി, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് അനിൽ വന്ദന.

Nenjil - Video Song | Amoz Alexander | Ajai Shaji | Tara Amala Joseph | Aju Varghese | Deepak Nair