അനശ്വര രാജൻ നായികയാവുന്ന പുതിയ തെലുങ്ക് ചിത്രമാണ് 'ചാമ്പ്യൻ'. പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്ന ഈ സ്പോർട്സ് ആക്ഷൻ ഡ്രാമയിൽ റോഷനാണ് നായകൻ. ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് തിയേറ്ററുകളിൽ എത്തും.
ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജൻ. ഇന്ദ്രജിത്ത് അടക്കമുള്ളവർക്കൊപ്പം അഭിനയിച്ച് മലയാളത്തിൽ തിളങ്ങിയ അനശ്വരയുടേതായി വരാനിരിക്കുന്നത് ചാമ്പ്യൻ എന്ന തെലുങ്ക് ചിത്രമാണ്. സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ പടത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മിക്കി ജെ മേയർ ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. റിതേഷ് ജി റാവു, മനീഷ ഈരബത്തിനി എന്നിവർ ആലപിച്ച ഗാനത്തിന് വരികൾ എഴുതിയത് ചന്ദ്രബോസ് ആണ്. ആതാ സന്ദീപ് ആണ് ഡാൻഡ് കൊറിയോഗ്രാഫർ. റോഷൻ ആണ് ചിത്രത്തിൽ അനശ്വാര രാജന്റെ നായകനായി എത്തുന്നത്. തനി നാട്ടുംപുറത്തുകാരിയായാണ് അനശ്വര ചിത്രത്തിൽ എത്തുന്നത്.
ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്പോർട്സ് ഡ്രാമയാണ് ചാമ്പ്യൻ. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. റോഷൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിൻ്റെ ഒരു ഗ്ലിംപ്‌സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോൾ കളിക്കാരനായാണ് റോഷൻ ചിത്രത്തിൽ എത്തുന്നത്.

കഥ - തിരക്കഥ - സംഭാഷണം - സംവിധാനം: പ്രദീപ് അദ്വൈതം, ബാനറുകൾ: സ്വപ്ന സിനിമ, സീ സ്റ്റുഡിയോസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിംസ്, നിർമ്മാതാക്കൾ: പ്രിയങ്ക ദത്ത്, ജികെ മോഹൻ, ജെമിനി കിരൺ, DOP: Madhie ISC, സംഗീത സംവിധായകൻ - മിക്കി ജെ മേയർ, സഹ നിർമ്മാതാക്കൾ: ഉമേഷ് കെ ആർ ബൻസാൽ, എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: തോട്ട തരണി, സ്റ്റണ്ട് കൊറിയോഗ്രാഫർ: പീറ്റർ ഹെയ്ൻ, അസോസിയേറ്റ് പ്രൊഡക്ഷൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



