Asianet News MalayalamAsianet News Malayalam

പ്രതീക്ഷകളുടെ സൗന്ദര്യവുമായി എ ആര്‍ റഹ്‌മാന്‍റെ ഹോപ്പ് ഗാനം; ചര്‍ച്ചയായി ആടുജീവിതം പ്രെമോഷണല്‍ ഗാനം

എആര്‍ റഹ്‌മാന്‍ അഞ്ച് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ഹോപ്പ് ഗാനം റഫീഖ് അഹമ്മദ്, പ്രസണ്‍ ജോഷി, വിവേക്, , ജയന്ത് കൈക്കിനി, രാകേന്ദു മൗലി, എആര്‍ റഹ്‌മാന്‍, റിയാഞ്ജലി എന്നിവരാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

AR Rahmans Hope song with the beauty of expectations; Goat life as discussion promotional song vvk
Author
First Published Mar 14, 2024, 2:55 PM IST

കൊച്ചി: മലയാളത്തിന്റെ അഭിമാനമായി ഒരുങ്ങുന്ന ബ്ലെസിയുടെ ആടുജീവിതത്തിനായി ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എആര്‍ റഹ്‌മാന്‍ ഒരുക്കിയ ഹോപ്പ് ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ഒരുക്കിയ ഗാനമാണ് ഹോപ്പ് ഗാനം. മനുഷ്യനെ മുന്നോട്ട് നയിക്കുന്ന പ്രതീക്ഷകളെ അവതരിപ്പിക്കുന്ന ഗാനത്തിന്റെ കോണ്‍സെപ്റ്റും വീഡിയോ ഡയറക്ഷനും ചെയ്തിരിക്കുന്നത് ബ്ലെസിയാണ്. 

നഷ്ടപ്പെട്ടു എന്നുകരുതുന്ന ജീവിതം തിരിച്ച് പിടിക്കുന്നത് ഈ പ്രതീക്ഷകള്‍ ഉള്ളതുകൊണ്ടാണ്. ഓരോ യാത്രയും ഒരോ വഴികളും മനോഹരമാകുന്നതും ഈ പ്രതീക്ഷ കൊണ്ടാണ്. വരാനിരിക്കുന്ന നല്ല ദിനങ്ങളെ കുറിച്ച് പ്രതീക്ഷകള്‍ നല്‍കുന്നതാണ് എ ആര്‍ റഹ്‌മാന്റെ ഹോപ്പ് സോംഗ്.

എആര്‍ റഹ്‌മാന്‍ അഞ്ച് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ഹോപ്പ് ഗാനം റഫീഖ് അഹമ്മദ്, പ്രസണ്‍ ജോഷി, വിവേക്, , ജയന്ത് കൈക്കിനി, രാകേന്ദു മൗലി, എആര്‍ റഹ്‌മാന്‍, റിയാഞ്ജലി എന്നിവരാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. എആര്‍ റഹ്‌മാനും റിയാഞ്ജലിയുമാണ് ഹോപ്പ് ഗാനം ആലപിച്ചിരിക്കുന്നത്. 

അവിശ്വസനീയമായ ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും അമല പോളുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആടുജീവിതത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുക്കിയ ആടുജീവിതം മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തും.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. 

ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനില്‍ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രിന്‍സ് റാഫേല്‍, ദീപക് പരമേശ്വരന്‍, കോസ്റ്റ്യൂം ഡിസൈനര്‍ - സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - റോബിന്‍ ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ - സുശീല്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി - അശ്വത്, സ്റ്റില്‍സ് - അനൂപ് ചാക്കോ, മാര്‍ക്കറ്റിംഗ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

മഞ്ഞുമ്മല്‍ ബോയ്സും, പ്രേമലുവും കുതിച്ച് കയറി; പിന്നിലേക്ക് പോയത് മമ്മൂട്ടിയുടെയും ലാലിന്‍റെയും ഹിറ്റുകള്‍.!

താന്‍ പറഞ്ഞതില്‍ മോശം എന്താണെന്ന് പോലും മനസിലാകാതെ മസില്‍മാന്‍ ജിന്‍റോ; പൊട്ടിത്തെറിച്ച് യമുന.!
 

Follow Us:
Download App:
  • android
  • ios