നവാഗതനായ റഷീദ് പറമ്പില്‍ ആണ് 'ഭഗവാന്‍ ദാസന്‍റെ രാമരാജ്യം' സംവധാനം ചെയ്യുന്നത്.

പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ 'ഭഗവാന്‍ ദാസന്‍റെ രാമരാജ്യം' എന്ന സിനിമയുടെ സോം​ഗ് ടീസർ പുറത്ത്. മാപ്പിള രാമായണത്തിന്റെ ശൈലിയിൽ തയ്യാറാക്കിയിരിക്കുന്ന ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഗണേഷ് മലയത്ത് ആണ്. സൂരജ് സന്തോഷ് ആണ് ആലാപനം. വിഷ്ണു ശിവശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹെവി പാട്ട് ടീസർ എന്നാണ് പ്രേക്ഷകർ പറയുന്നത്.

നവാഗതനായ റഷീദ് പറമ്പില്‍ ആണ് 'ഭഗവാന്‍ ദാസന്‍റെ രാമരാജ്യം' സംവധാനം ചെയ്യുന്നത്. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയില്‍ ആണ് നിർമ്മാണം. ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. 

ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂര്‍, എഡിറ്റിംഗ് മിഥുന്‍ കെ ആര്‍, സംഗീത സംവിധാനം വിഷ്‍ണു ശിവശങ്കര്‍, ജിജോയ് ജോര്‍ജ്, ഗണേഷ് മലയത്ത് എന്നിവരുടേതാണ് വരികള്‍, കലാസംവിധാനം ഇന്ദുലാല്‍ കവീട്, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സഹസംവിധാനം വിശാല്‍ വിശ്വനാഥന്‍, നിര്‍മ്മാണ നിയന്ത്രണം രാജീവ് പിള്ളത്ത്, വിഎഫ്എക്സ് റീല്‍മോസ്റ്റ് സ്റ്റുഡിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആഷിഫ് അലി, പരസ്യകല ബൈജു ബാലകൃഷ്‍ണന്‍. 

'അന്നെനിക്കൊരു അപകടം പറ്റി, ഹൈദരാബാദിൽ നിന്ന് ഷൂട്ട് നിർത്തി മമ്മൂക്ക കാണാൻ വന്നു'; വിഷ്ണു