ദു:ഖവെള്ളി ദിനത്തിൽ നടൻ സുരേഷ് ഗോപി 'ദൈവപുത്രന്‍റെ യാഗം' എന്ന പേരിൽ ഒരു ക്രിസ്തീയ ഭക്തിഗാനം പുറത്തിറക്കി

ദു:ഖവെള്ളി ദിനത്തില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് പുറത്തിറക്കി സുരേഷ് ഗോപി. ദൈവപുത്രന്‍റെ യാഗം എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ്‍യും മനീഷ് ഷാജിയുമാണ്. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. അഖില്‍ ജെ ചന്ദ്, മിലന്‍, അമല്‍, സൂര്യ ശ്യാം ഗോപാല്‍, ആവണി മല്‍ഹാര്‍, സോണി മോഹന്‍, അജ്മല്‍ ഫാത്തിമ പര്‍വീണ്‍ എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗാനം പങ്കുവച്ചുകൊണ്ട് സുരേഷ് ​ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ- മാനവരാശിയുടെ രക്ഷയ്ക്കായി ദൈവപുത്രൻ കാൽവരിയിൽ സ്വയം ബലിയായി മാറിയ ഈ പുണ്യദിനത്തിൽ, പ്രാർത്ഥനാപൂർവ്വം ഒരു സംഗീത സമർപ്പണം നിങ്ങളിലേക്ക് എത്തിക്കുന്നു. ഞാനും രാധികയും ചേർന്ന് ആലപിച്ച ദൈവപുത്രന്റെ യാഗം ഇന്ന് റിലീസ് ചെയ്യുകയാണ്. "ഗോൽഗോഥാ തൻ മുകളിൽ ബലി തൻ പീഠമൊരുങ്ങി മർത്യ പാപം നീക്കാനായി ദൈവപുത്രന്റെ യാഗം...". ​ലോകത്തിന്റെ നോവുകൾ നീങ്ങാനും സ്നേഹവും സമാധാനവും പുലരാനുമുള്ള ഈ പ്രാർത്ഥന നിങ്ങളിലേക്കും പകരട്ടെ എന്ന് ആശംസിക്കുന്നു, സുരേഷ് ​ഗോപിയുടെ വാക്കുകള്‍.

​ഗാനത്തിന് സം​ഗീതോപകരണങ്ങള്‍ വായിച്ചിരിക്കുന്നത് ഇവരാണ്- തബല ഷാജി മുതലക്കോടം, ഫ്ലൂട്ട് ജോസി ആലപ്പുഴ, സ്ട്രിം​ഗ്സ് ഫ്രാന്‍സിസ് സേവ്യര്‍, ഡാനി, വോക്കല്‍ ഡ്യൂണിം​ഗ് ഉന്മേഷ് ഉണ്ണികൃഷ്ണന്‍, മിക്സിം​ഗ്, മാസ്റ്ററിം​ഗ് രഞ്ജിത്ത് രാജന്‍, വീഡിയോയുടെ ചീഫ് അസോസിയേറ്റ് അഖില്‍ ജെ ചന്ദ്.

Daiva Puthrante Yagam | Ft. Suresh Gopi & Radhika Suresh Gopi | The Eternal Hymns