നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം

സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിലെ ​ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. മുത്തേ ഇന്നെന്‍ കണ്ണില്‍ എന്നാരംഭിക്കുന്ന ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ഇഫ്തി സം​ഗീതം പകര്‍ന്നിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് അരവിന്ദ് വോണു​ഗോപാല്‍ ആണ്.

നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദിത്യൻ ചന്ദ്രശേഖറും അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളിൽ എത്തും. 'ചന്ദ്രിക' എന്ന ടൈറ്റില്‍ റോളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് നിരഞ്‍ജന അനൂപാണ്. ജിതിൻ സ്റ്റാൻസിലോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. തൻവി റാം, അഭിരാം രാധാകൃഷ്‍ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ചിരിക്കും പ്രധാന്യമുള്ള ഒന്നായിരിക്കും എന്നാണ് വിലയിരുത്തൽ.

ALSO READ : കെജിഎഫ് സംവിധായകന്‍റെ തിരക്കഥ; സിബിഐ ഓഫീസറായി കന്നഡ അരങ്ങേറ്റത്തിന് ഫഹദ്

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, കലാസംവിധാനം ത്യാഗു തവനൂർ മേക്കപ്പ് സുധി, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനയ് ബാബു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കെ എം നാസർ, പ്രൊഡക്ഷൻ മാനേജർ കല്ലാർ അനിൽ, പി ആർ ഒ വാഴൂർ ജോസ്, സ്റ്റിൽസ് വിഷ്‍ണു രാജൻ, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഫെബ്രുവരി മാസത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന അറിയിപ്പ്.

Muthe Innen Lyric Video | Enkilum Chandrike | Adithyan Chadrashekar | Ifthi | Suraj Venjaramoodu