നെല്‍സണ്‍ വെങ്കടേശൻ സംവിധാനം ചെയ്ത ഡിഎൻഎ എന്ന തമിഴ് ചിത്രത്തിലെ 'ഫീലീംഗ് പാട്ട്' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി.

നെല്‍സണ്‍ വെങ്കടേശന്‍റെ സംവിധാനത്തില്‍ അഥര്‍വ്വയും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡിഎന്‍എ എന്ന തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഫീലീംഗ് പാട്ട് എന്ന ഗാനത്തിന് വരികള്‍ എഴുതി, സംഗീതം പകര്‍ന്ന്, പാടിയിരിക്കുന്നത് സഹി ശിവയാണ്. ജൂണ്‍ 20 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. പോസിറ്റീവ് റിവ്യൂസ് ലഭിച്ച ചിത്രം ഭേദപ്പെട്ട കളക്ഷനും നേടിയിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 19 ന് ചിത്രം സ്ട്രീമിംഗും ആരംഭിച്ചു.

നെല്‍സണ്‍ വെങ്കടേശനൊപ്പം അതിഷ വിനോയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒളിംപിയ മൂവീസിന്‍റെ ബാനറില്‍ ജയന്തി അംബേത്‍കുമാര്‍, എസ് അംബേത്കുമാര്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മുഹമ്മദ് സീഷന്‍ അയൂബ്, സുബ്രഹ്‍മണ്യം ശിവ, രമേഷ് തിലക്, ചേതന്‍, വിജി ചന്ദ്രശേഖര്‍, കരുണാകരന്‍, റിത്വിക, പസങ്ക ശിവകുമാര്‍, ബാലാജി ശക്തിവേല്‍, ഗായത്രി ശങ്കര്‍, ബോസ് വെങ്കട്ട്, മാനസ ചൗധരി, കുമാര്‍ നടരാജന്‍, കൗസല്യ നടരാജന്‍, വിജയ് ഗാസ്പര്‍, ജ്ഞാന പ്രസാദ്, മനോജ് ബെഡ്സ്, സൂരജ് കെ ആര്‍, ജയ്ശീലന്‍ ശിവറാം, തെന്‍ഡ്രല്‍ രഘുനാഥന്‍, നിഖില ശങ്കര്‍, ഐശ്വര്യ രഘുപതി, ആതിര പാണ്ടിലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പാര്‍ഥിപന്‍ ആണ്. എഡ‍ിറ്റിംഗ് വി ജെ സാബു ജോസഫ്, പശ്ചാത്തല സംഗീതം ജിബ്രാന്‍ വൈബോധ, ഗാനങ്ങള്‍ സത്യപ്രകാശ്, ശ്രീകാന്ത് ഹരിഹരന്‍, പ്രവീണ്‍ സൈവി, സാഹി ശിവ, അനല്‍ ആകാശ്. റെഡ് ജയന്‍റ് മൂവീസ് ആയിരുന്നു ചിത്രത്തിന്‍റെ വിതരണം.

Feelingu Paatu - Video Song | DNA | Atharvaa | Nelson Venkatesan | Sahi Siva | Olympia Movies