വിദ്യാധരന്‍ മാസ്റ്ററും നിരഞ്ജന രമയും ചേര്‍ന്ന് ആലപിച്ച ഗാനം

മലയാളത്തിലെ ഏറ്റവും പുതിയ ആന്തോളജി ചിത്രമാണ് ഫ്രീഡം ഫൈറ്റ് (Freedom Fight). ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി (Jeo Baby), കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ്. ഇതില്‍ ജിയോ ബേബി സംവിധാനം ചെയ്തിരിക്കുന്ന ഓള്‍ഡ് ഏജ് ഹോം (Old Age Home) എന്ന ചെറുചിത്രത്തിലെ വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

പൗര്‍ണ്ണമി ചന്ദ്രിക എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മൃദുലാദേവി എസ് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് മാത്യൂസ് പുളിക്കന്‍. വിദ്യാധരന്‍ മാസ്റ്ററും നിരഞ്ജന രമയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോജു ജോര്‍ജ്, രോഹിണി, ലാലി പി എം എന്നിവരാണ് ഓള്‍ഡ് ഓജ് ഹോമില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രജിഷ വിജയന്‍, ശ്രിന്ദ, കബനി, ജിയോ ബേബി, ഉണ്ണി ലാലു, സിദ്ധാര്‍ഥ ശിവ തുടങ്ങിയവരാണ് ഫ്രീഡം ഫൈറ്റില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിം​ഗുമായി 'ആറാട്ട്'; ആദ്യ ദിനത്തില്‍ നേടിയത്

സാലു കെ തോമസ്, നിഖില്‍ എസ് പ്രവീണ്‍, ഹിമല്‍ മോഹന്‍ എന്നിവരാണ് ഛായാഗ്രാഹകര്‍. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കുഞ്ഞില മാസിലാമണി, മുഹ്‍സിന്‍ പി എം, രോഹിത്ത് വി എസ് വാര്യത്ത്, അപ്പു താരെക് എന്നിവര്‍. രാഹുല്‍ രാജ്, മാത്യൂസ് പുളിക്കന്‍, ബേസില്‍ സി ജെ, മാത്തന്‍, അരുണ്‍ വിജയ് എന്നിവരാണ് സംഗീതം പകരുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ നിധിന്‍ പണിക്കര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, കലാസംവിധാനം ജിതിന്‍ ബാബു മണ്ണൂര്‍, സ്വരൂപ് പി എസ്, മാനവ് സുരേഷ്, വസ്ത്രാലങ്കാരം രമ്യ അനസൂയ സുരേഷ്, സപ്ന ഫാത്തിമ ഖാജ, സ്വാതി വിജയന്‍, അക്ഷയ പ്രസന്നന്‍, വിപിന്‍ ദാസ്, വരികള്‍ മൃദുലാദേവി എസ്, റാഫേല്‍, ജിതിന്‍ ഐസക് തോമസ്, മാത്തന്‍, സഹരചന വിഷ്ണു കെ ഉദയന്‍, പബ്ലിസിറ്റി ഡിസൈന്‍സ് ഏസ്തെറ്റിക് കുഞ്ഞമ്മ. 

YouTube video player