ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച കാന്‍റീന്‍ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

സമൂഹമാധ്യമങ്ങളിൽ വൈറലായി വിജയ് ദേവരകൊണ്ട ചിത്രം ഡിയര്‍ കോമ്രേഡിലെ പുതിയ ഗാനം. ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച കാന്‍റീന്‍ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം നൽകിയിരിക്കുന്ന ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്. പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്. മലയാളം ഉള്‍പ്പടെ മൂന്ന് ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

രശ്‍മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ടാക്‌സിവാലയ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്.നേരത്തെ ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ നായകനായ അമല്‍ നീരദ് ചിത്രം 'സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക'യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളികളഞ്ഞിരുന്നു.