Asianet News MalayalamAsianet News Malayalam

മാസ് അവതാരമായി രവിതേജ: ടൈഗര്‍ നാഗേശ്വര റാവു 'ഇവന്‍' ഗാനം പുറത്തിറങ്ങി

വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ ഈവന്‍റുകള്‍ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. അതിനിടെയാണ് ചിത്രത്തിലെ ഇവന്‍ എന്ന ഗാനം പുറത്തിറങ്ങിയത്. 

Ivan song Lyrical Video Tiger Nageswara Rao Ravi Teja movie GV Prakash Kumar musical vvk
Author
First Published Sep 25, 2023, 2:17 PM IST

ഹൈദരാബാദ്: രവി തേജയെ നായകനായി എത്തുന്ന ടൈഗര്‍ നാഗേശ്വര റാവുവിലെ പുതിയ ഗാനം എത്തി. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മ്മിച്ച് വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ ഈവന്‍റുകള്‍ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. അതിനിടെയാണ് ചിത്രത്തിലെ ഇവന്‍ എന്ന ഗാനം പുറത്തിറങ്ങിയത്. 

നേരത്തെ ചിത്രത്തിന്‍റെ ഫസ്റ്റലുക്ക് അടക്കം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശൗര്യമേറിയ ഒരു കടുവയെപ്പോലെ ഗര്‍ജ്ജിക്കുന്ന, ഇടതൂര്‍ന്ന താടിയുള്ള പരുക്കനായ രവി തേജയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക.  തടങ്കലില്‍ അടയ്ക്കപ്പെട്ട നിലയിലാണ് രവി തേജയെ പോസ്റ്ററില്‍ കാണാന്‍ കഴിയുക. അതേ സമയം ടൈഗര്‍ നാഗേശ്വര റാവുവിനെ പ്രേക്ഷകന് പരിചയപ്പെടുത്താനായി കണ്‍സെപ്റ്റ് വീഡിയോ മാസങ്ങള്‍ക്ക് മുന്‍പ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 

അഞ്ചു ഭാഷകളില്‍നിന്നുള്ള അഞ്ചു സൂപ്പര്‍സ്റ്റാര്‍സിന്‍റെ വോയ്സ് ഓവറോടുകൂടിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍നിന്ന് ദുല്‍ഖര്‍ സല്‍മാനും, തെലുഗില്‍നിന്ന് വെങ്കടേഷും, ഹിന്ദിയില്‍നിന്ന് ജോണ്‍ എബ്രഹാമും, കന്നഡയില്‍നിന്ന് ശിവ രാജ്കുമാറും, തമിഴില്‍ നിന്ന് കാര്‍ത്തിയുമാണ് വോയ്സ് ഓവറുകള്‍ നല്‍കിയിരിക്കുന്നത്. 

വീഡിയോയുടെ തുടക്കത്തില്‍ പറയുന്നപോലെ യഥാര്‍ത്ഥ കേട്ടുകേള്‍വികളില്‍നിന്ന് സ്വാധീനമുള്‍ക്കൊണ്ടാണ് ടൈഗറിന്റെ കഥ രചിച്ചിരിക്കുന്നത്. "പണ്ട്, എഴുപതുകളിലാണ്. ബംഗാള്‍ കടല്‍ത്തീരത്തുള്ള ഒരു ചെറിയ ഗ്രാമം. ഈ പ്രകൃതിയെ ഭയപ്പെടുത്തുന്ന ഇരുള്‍കൂടി അവിടെയുള്ള ജനങ്ങളെക്കണ്ട് പേടിക്കും. പടപടാ ഓടുന്ന ട്രെയിന്‍ ആ സ്ഥലത്തിനരികില്‍ എത്താറാവുമ്പോള്‍ കിടുകിടാ വിറയ്ക്കും. ആ നാടിന്റെ നാഴികക്കല്ലുകള്‍ കണ്ടാല്‍ ജനങ്ങളുടെ പാദങ്ങള്‍ അടിതെറ്റും.  തെന്നിന്ത്യയിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം, സ്റ്റുവര്‍ട്ട്പുരം. ആ സ്ഥലത്തിന് വേറൊരു പേരുകൂടിയുണ്ട്. ടൈഗര്‍ സോണ്‍. ടൈഗര്‍ നാഗേശ്വരറാവുവിന്റെ സോണ്‍" വോയ്സ് ഓവര്‍ പറയുന്നു.

ജിവി പ്രകാശ കുമാറാണ് ചിത്രത്തിന്‍റെ സംഗീതം. രവി തേജയുടെ ശരീരഭാഷയും സംസാരശൈലിയും ലുക്കുമൊക്കെ തികച്ചും വ്യത്യസ്തമാണ്. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തുന്നത്.ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ലയാണ്.  സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌. ഒക്ടോബര്‍ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

ആഘോഷമായി ആഡംബരമായി പരിനീതി രാഘവ് ഛദ്ദ വിവാഹം: ചിത്രങ്ങള്‍ വൈറല്‍

ജവാന്‍ ശേഷം ഹോളിവുഡില്‍ നിന്നും വിളിവന്നു, ബ്ലാങ്ക് ചെക്ക് തന്ന് പടം ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യില്ല: അറ്റ്ലി

 

Follow Us:
Download App:
  • android
  • ios