ഹൃത്വിക് റോഷനും ടൈഗര്‍ ഷ്രോഫും ഒന്നിക്കുന്ന ബോളിവുഡ് ആക്ഷന്‍ ത്രില്ലറാണ് 'വാര്‍'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തെത്തിയിരിക്കുകയാണ്. 'ജയ് ജയ് ശിവശങ്കര്‍' എന്നാരംഭിക്കുന്ന ഗാനരംഗത്തില്‍ നൃത്തച്ചുവടുകളുമായി വിസ്മയിപ്പിക്കുന്ന ഹൃത്വിക്കിനെയും ടൈഗറിനെയും കാണാം.

കുമാറിന്റെ വരികള്‍ക്ക് വിശാലും ശേഖറും ചേര്‍ന്നാണ് സംഗീതം. വിശാല്‍ ദദ്‌ലാനിയും ബെന്നി ദയാലും ചേര്‍ന്ന് പാടിയിരിക്കുന്നു. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.