വരികള്‍ എഴുതിയിരിക്കുന്നത് അനീഷ് കൊല്ലോളി

ഏറെ ആരാധക പ്രശംസ നേടിയ 'കാക്ക' എന്ന ഷോർട്ട്‌ ഫിലിമിന് ശേഷം അജു അജീഷ് സംവിധാനം ചെയ്യുന്ന പന്തം എന്ന സിനിമയിലെ ഗാനം പുറത്തെത്തി. ജിലുക്ക് ജിലുക്ക് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനീഷ് കൊല്ലോളിയാണ്. നവാഗതനായ എബിൻ സാഗർ സംഗീതമൊരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് തമിഴ് ഗായകന്‍ സെന്തില്‍ ഗണേഷ് ആണ്. ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. 123 മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെയും സ്പോട്ടിഫൈ, ഗാന, ജിയോ സാവൻ തുടങ്ങിയ മ്യൂസിക് പ്ലാറ്റ്ഫോമുകളിലൂടെയും ഗാനം പുറത്തെത്തിയിട്ടുണ്ട്.

വെള്ളിത്തിര പ്രൊഡക്ഷൻസിന്റെ ബാനറിൽ അൽത്താഫ്‌ പി ടിയും റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി എസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് പന്തം. സെന്തിലിന്‍റെ ആദ്യ മലയാള ഗാനമാണ് ഇത്. ചാർളി ചാപ്ലിൻ 2, സുരറൈ പോട്ര്, വിശ്വാസം, ഡിഎസ്‍പി, കാപ്പാൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ശേഷം ആദ്യമായി അദ്ദേഹം മലയാളത്തിൽ പാടുന്നു എന്ന സവിശേഷത കൂടി ജിലുക്ക് ജിലുക്ക് എന്ന ഗാനത്തിനുണ്ട്.

ALSO READ : ആരാണ് വരുന്നത്? ബിഗ് ബോസിലേക്ക് ഒരു അപ്രതീക്ഷിത അതിഥി!

Jiluk Jiluk Lyrical Video | Pantham | Aju Ajeesh | Abin Sagar | Senthil Ganesh