വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ 

ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോല്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്ത കാസര്‍ഗോള്‍ഡിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ഐ ആം എ ഗോള്‍ഡ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. നിരഞ്ജ് സുരേഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നിരഞ്ജ് സുരേഷിനൊപ്പം അര്‍ജുന്‍ അശോകനും ചേര്‍ന്നാണ് ഗാനത്തിന്‍റെ ആലാപനം.

Add Asianetnews as a Preferred SourcegooglePreferred

സ്വര്‍ണ്ണക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. നിരവധി ട്വിസ്റ്റുകളുള്ള, ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സ്റ്റൈലിഷ് ചിത്രം. ബിടെക് എന്ന ചിത്രത്തിനു ശേഷം മൃദുല്‍ നായരും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രവുമാണ് കാസര്‍ഗോള്‍ഡ്. മുഖരി എന്റർടെയ്ന്‍‍മെന്‍റ്സും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് കാസർഗോൾഡ്. സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. 

കോ പ്രൊഡ്യൂസർ സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ, സംഭാഷണം എഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ മനോജ് കണ്ണോത്ത്, കല സജി ജോസഫ്, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം മഷര്‍ ഹംസ, സ്റ്റിൽസ് റിഷാദ് മുഹമ്മദ്, പ്രൊമോ സ്റ്റിൽസ് രജീഷ് രാമചന്ദ്രൻ, പരസ്യകല എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ബിജിഎം വിഷ്ണു വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ വിനോഷ് കൈമൾ, പ്രണവ് മോഹൻ, ഡിസൈൻ യെല്ലോടൂത്‌സ്, പി ആർ ഒ ശബരി.

ALSO READ : ഏത് സിനിമ കാണാനും 99 രൂപ ടിക്കറ്റ്, ഓഫര്‍ ഈ ദിവസത്തേക്ക് മാത്രം

I'm A Gold - Lyrical | Kasargold | Asif Ali, Sunny Wayne, Vinayakan | Niranj Suresh