Asianet News MalayalamAsianet News Malayalam

അക്ഷയ് കുമാറിന്‍റെ കോമഡി ഡ്രാമ; 'ഖേല്‍ ഖേല്‍ മേം' വീഡിയോ സോംഗ് എത്തി

ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തിയ ചിത്രം

Khel Khel Mein video song akshay kumar
Author
First Published Aug 21, 2024, 2:47 PM IST | Last Updated Aug 21, 2024, 2:47 PM IST

അക്ഷയ് കുമാറിനെ നായകനാക്കി മുദാസ്സര്‍ അസീസ് സംവിധാനം ചെയ്ത ഖേല്‍ ഖേല്‍ മേം എന്ന ചിത്രത്തിലെ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ഹൗളി ഹൗളി എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയതും സംഗീതം പകര്‍ന്നതും ഗുരു രണ്‍ധാവയാണ്. ഗുരു രണ്‍ധാവയ്ക്കൊപ്പം യോ യോ ഹണി സിംഗ്, നേഹ കക്കര്‍ എന്നിവരാണ് ആലാപനം. 

2016 ല്‍ പുറത്തിറങ്ങിയ പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സ് എന്ന ഇറ്റാലിയന്‍ ചിത്രത്തിന്‍റെ റീമേക്ക് ആണ് ഇത്. ലോകത്ത് ഏറ്റവുമധികം തവണ റീമേക്ക് ചെയ്യപ്പെട്ട ചിത്രമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകരിച്ച ചിത്രമാണ് പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സ്. ഹിന്ദി റീമേക്ക് വരുന്നതിന് മുന്‍പേ വിവിധ ഭാഷകളിലായി 26 തവണ റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണിത്. നതിംഗ് ടു ഹൈഡ് (ഫ്രഞ്ച്), ഇന്‍റിമേറ്റ് സ്ട്രേഞ്ചേഴ്സ് (കൊറിയന്‍), കില്‍ മൊബൈല്‍ (മന്‍ഡാരിന്‍), ലൌഡ് കണക്ഷന്‍ (റഷ്യന്‍), വൈല്‍ഡ് ഗെയിം (ഐസ്‍ലാന്‍ഡിക്) തുടങ്ങിയ ചിത്രങ്ങളൊക്കെ പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്‍റെ ഒഫിഷ്യല്‍ റീമേക്കുകളാണ്. അറബിക് റൊമേനിയന്‍, ഹീബ്രൂ, ജര്‍മന്‍ ഭാഷകളിലെ റീമേക്കുകള്‍ക്ക് ഒറിജിനലിന്‍റെ പേര് തന്നെ ആയിരുന്നു.

അതേസമയം ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തിയ ഖേല്‍ ഖേല്‍ മേം വമ്പന്‍ താരനിരയോടെയാണ് എത്തിയിരിക്കുന്നത്. അക്ഷയ് കുമാറിനൊപ്പം അമ്മി വിര്‍ക്, തപ്സി പന്നു, വാണി കപൂര്‍, ഫര്‍ദീന്‍ ഖാന്‍, ആദിത്യ സീല്‍, പ്രഗ്യ ജയ്‍സ്വാള്‍, ഇഷിത അരുണ്‍ എന്നിങ്ങനെ പോകുന്നു താരനിര. എന്നാല്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമല്ല ചിത്രത്തിന് ലഭിക്കുന്നത്. അക്ഷയ് കുമാറിന്‍റെ തുടര്‍ പരാജയങ്ങളുടെ നിരയിലേക്ക് ഈ ചിത്രവും എത്തുമോ എന്ന ആശങ്കയിലാണ് നിര്‍മ്മാതാക്കള്‍. 

ALSO READ : തിയറ്ററുകളെ ത്രസിപ്പിച്ച 'രായന്‍'; വീഡിയോ സോംഗ് എത്തി

Latest Videos
Follow Us:
Download App:
  • android
  • ios