ലുക്മാൻ, ദൃശ്യ രഘുനാഥ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'അതിഭീകര കാമുകൻ' നവംബർ 14-ന് തിയേറ്ററുകളിലെത്തും. സിസി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം, പ്രണയവും നർമ്മവും ചേർന്ന ഒരു റൊമാന്റിക് കോമഡി കുടുംബകഥയാണ്.

കേരളത്തിലെ സ്ത്രീകളുടെ മനസ്സ് കവരാൻ 'അതിഭീകര കാമുകൻ' എത്തുന്നു. മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നവംബർ 14നാണ് തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ സുന്ദരിയേ എന്ന് തുടങ്ങുന്ന പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. തമിഴ് താരം ജീവയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായാണ് ദൃശ്യ രഘുനാഥ് എത്തുന്നത്.

മനോഹരമായ പ്രണയഗാനമായാണ് സുന്ദരിയേ... അണിയിച്ചൊരുക്കിയിരിക്കുന്നത്. ബിബിൻ അശോക് ഈണം നൽകി വൈശാഖ് സുഗുണൻ എഴുതിയ ഗാനം രഖൂ ആണ് ആലപിച്ചിരിക്കുന്നത്. ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായി ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് എന്നാണ് അടുത്തിടെ പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'പ്രേമവതി..' ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നുകഴിഞ്ഞു. ഫെജോ പാടിയ ''ഡെലൂലു ഡെലൂലു...!' എന്ന ഗാനവും ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്.

സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.

Sundariye - Video Song | Athi Bheekara Kaamukan | Rakhooo | Bibin Ashok | Lukman | Drishya

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, വിതരണം: സെഞ്ച്വറി റിലീസ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്, ഡിസൈൻ: ടെൻപോയ്ന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്