Asianet News MalayalamAsianet News Malayalam

"പണിഞ്ഞാല്‍ ദൈവം അതുപോലെ തിരിച്ച് പണി കൊടുക്കും" ; റോബിന്‍റെ ബിഗ്ബോസ് പുറത്താകലില്‍ സന്തോഷിച്ച് ശാലു പേയാട്

ബിഗ്ബോസ് ഷോയില്‍ നിന്നും റോബിനെ പുറത്താക്കിയെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയാണ് ശാലു ആദ്യം പോസ്റ്റ് ചെയ്തത് പിന്നാലെ സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 
 

bigg boss malayalam season 5 shalu peyad reaction video on bigg boss exit of robin vvk
Author
First Published May 19, 2023, 11:06 AM IST

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അതിഥിയായി എത്തിയ സീസണ്‍ 4 മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍ ഷോയില്‍ നിന്ന് പുറത്തായത് വലിയ വാര്‍ത്തയായിരുന്നു. സംയമനം വിട്ട് പെരുമാറിയതിനാണ് പൊടുന്നനെ ബിഗ് ബോസിന്‍റെ നടപടി ഉണ്ടായത്. പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. 

ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിനാണ് പുറത്താക്കല്‍.

സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം റോബിന്‍റെ രണ്ടാം ബിഗ്ബോസ് പുറത്താകലിനെ ആഘോഷിക്കുന്നുണ്ട്. അതില്‍ ഏറ്റവും വലിയ ആഘോഷമാണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാട് നടത്തിയത്. റോബിനും ശാലുവും തമ്മിലുള്ള പോര് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ സംഭവമായിരുന്നു. ഇടക്കാലത്ത് പിന്നീട് ഇരുവരും ശാന്തരാകുകയായിരുന്നു. എന്നാല്‍ റോബിന്‍ പുറത്തായ ദിവസം ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇട്ടില്ലെങ്കില്‍ എപ്പോഴിടാനാണ് എന്നാണ് ശാലു പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചോദിക്കുന്നത്.

ബിഗ്ബോസ് ഷോയില്‍ നിന്നും റോബിനെ പുറത്താക്കിയെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയാണ് ശാലു ആദ്യം പോസ്റ്റ് ചെയ്തത് പിന്നാലെ സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

നല്ല ജോലിത്തിരക്കാണ്. പക്ഷെ ഇന്നത്തെ ദിവസം സ്റ്റോറി ഇടാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഇതുപോലൊന്ന് ഇടാന്‍ പറ്റിയെന്ന് വരില്ല. ഇത് ദൈവമായിട്ട് കൊണ്ട് തന്നതാണ്. ഇതാണ് പറയുന്നത് അവനവന്‍ ചെയ്യുന്ന ഉഡായിപ്പുകളൊക്കെ അവനവന് തന്നെ വന്നു ചേരുമെന്ന്. സത്യമായിട്ടും ഞാന്‍ മനസാവാചാ അറിയാത്തൊരു കാര്യത്തിനാണ് എന്നെക്കൊണ്ട് മാപ്പ് പറയിപ്പിച്ചത്. എല്ലാം കള്ളത്തരങ്ങളായിരുന്നു. രണ്ടു പേരും കൂടെ നാടകം കളിക്കുകയായിരുന്നു 

അതിന്റെ സത്യാവസ്ഥ എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇപ്പോഴും വിശ്വസിക്കാത്തവരുണ്ട്. എനിക്ക് ഭയങ്കര സന്തോഷമായി. ഇത്രയേയുള്ളൂ. ദൈവം എന്ന് പറയുന്നത് ആരുടേയും കുടുംബസ്വത്തല്ല. ദൈവം ഇങ്ങനെയാണ്. ദൈവത്തിന് അറിയാം. പണിഞ്ഞാല്‍ ദൈവം അതുപോലെ തിരിച്ച് പണി കൊടുക്കും. യെട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടന് ദൈവം കൊടുക്കും എന്ന് പറയും. എന്തായാലും ഞാന്‍ വളരെ ഹാപ്പിയാണ്. ഇമ്മാതിരി വേട്ടാവളിയന്മാരുടെ അടുത്ത് എനിക്ക് റിവഞ്ചുമില്ല ഒരു കോപ്പുമില്ല - ശാലു വീഡിയോയില്‍ പറയുന്നു.

ഇതിന് ശേഷം റോബിനെയും ഫാന്‍സിനെയും കളിയാക്കുന്ന മറ്റ് പോസ്റ്റുകളും സ്റ്റോറിയായി ശാലു പേയാട് രംഗത്ത് എത്തിയിട്ടുണ്ട്. റോബിനെതിരായ  സീക്രട്ട് ഏജന്‍റ് പോലുള്ള യൂട്യൂബേര്‍സിന്‍റെ വീഡിയോ അടക്കം ശാലു പങ്കുവച്ചിട്ടുണ്ട് സ്റ്റോറിയില്‍

നിങ്ങള്‍ക്ക് നിങ്ങളോടു എന്ത് ആത്മാർത്ഥതയാണുള്ളത് ? ; റോബിനെതിരെ രൂക്ഷമായി പ്രതികരിച്ച് അനൂപ്.!

റോബിൻ പറയുന്നത് പച്ചക്കള്ളം ആഞ്ഞടിച്ച് രജിത് കുമാർ

Follow Us:
Download App:
  • android
  • ios