കപിൽ കപിലനും കീർത്തന വൈദ്യനാഥനും ആണ് ഗായകർ.

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. 'പാൽമണം തൂകുന്ന രാത്തെന്നൽ..' എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ​ഗോവിന്ദ് വസന്തയാണ്. കപിൽ കപിലനും കീർത്തന വൈദ്യനാഥനും ആണ് ഗായകർ. വിനായക് ശശികുമാറിന്റേതാണ് വരികൾ. 

നവാഗതനായ ആല്‍വിന്‍ ഹെന്‍റി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു, സലിം അഹമ്മദ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ച അനുഭവപരിചയമുള്ള ആളാണ് ആൽവിൻ ഹെൻറി. റോക്കി മൗണ്ടൻ സിനിമാസിന്‍റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ക്രിസ്റ്റി നിർമ്മിക്കുന്നത്.

<

ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹണം. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. റോക്കി മൗണ്ടൻ സിനിമാസിന്‍റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, മഞ്ജു പത്രോസ്, സ്‍മിനു സിജോ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിം​ഗ് മനു ആന്റണി, അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് ​ഗാനരചന. കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

പ്രസം​ഗത്തിനിടെ കുഞ്ഞിന്റെ 'മമ്മൂക്ക' വിളി; നിറഞ്ഞ് ചിരിച്ച് മറുപടി നൽകി മമ്മൂട്ടി, ഹൃദ്യം ഈ വീഡിയോ

അതേസമയം, ദളപതി 67ല്‍ മാത്യു തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃഷ വിജയിയുടെ നായികയായി ചിത്രത്തില്‍ എത്തുന്നു.