സോണി ലിവിന്‍റെ ഡയറക്ട് റിലീസ് ആണ് ചിത്രം

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്‍ത ചിത്രമാണ് ഈശോ. മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ ഉള്ള ചിത്രമാണ് നാദിർഷ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണ്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സുനീഷ് വാരനാടിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ചിത്രത്തിലെ നാദിർഷ ഈണമിട്ട വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തിറക്കി. മിന്നാമിന്നി പെണ്ണേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുജേഷ് ഹരിയാണ്. ഹിദ സക്കീര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബൈ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. നേരത്തെ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കിയത്.

ALSO READ : തിയറ്ററുകളിലെ ഓണപ്പരീക്ഷയും പാസ്സായി 'രാജീവനും വസിമും'; അഞ്ചാം വാരത്തിലും പ്രേക്ഷകരെ നേടി ചിത്രങ്ങള്‍

റോബി വർഗീസ് ആണ് ഛായാഗ്രാഹകന്‍. എൻ എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. റീറെക്കോർഡിങ്ങ് ജേക്സ് ബിജോയ്, വരികള്‍ സുജേഷ് ഹരി, കലാസംവിധാനം സുജിത് രാഘവ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം അരുൺ മനോഹർ, ആക്ഷൻ കൊറിയോഗ്രഫി ജോളി ബാസ്റ്റിൻ, നൃത്ത സംവിധാനം ബ്രിന്ദ മാസ്റ്റർ, ചീഫ് അസ്സോസിയേറ്റ് സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്കേഴ്സ് വിജീഷ് പിള്ള, കോട്ടയം നസീർ, മേക്കപ്പ് പി വി ശങ്കർ, സ്റ്റിൽസ് സിനറ്റ് സേവ്യർ, ഡിസൈൻ ടെൻ പോയിൻറ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ.

Minnaminni Penne Video Song | Eesho Movie | Jayasurya | Nadirshah | Hida Sakkeer | Namitha Pramod