നിരവധി പുതുമുഖങ്ങൾ അഭിനയിച്ചിരിക്കുന്നു

വേ ടു ഫിലിംസ് എന്റർടെയ്ന്‍‍മെന്‍റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ ഷെമീർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് മുറിവ്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ചന്ദന പെരുമഴ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ സുല്‍ത്താന്‍ ആണ്. യുനുസിയോ ആണ് സംഗീതം. സിതാര കൃഷ്ണകുമാറും ശ്രീജിത്ത് സുബ്രഹ്‍മണ്യനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

നിരവധി പുതുമുഖങ്ങൾക്കൊപ്പം ചിത്രത്തിൽ ഷാറൂഖ് ഷമീർ, റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അൻവർ ലുവ, ശിവ, ഭഗത് വേണുഗോപാൽ, ദീപേന്ദ്ര, ജയകൃഷ്ണൻ, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹരീഷ് എ വി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൻ്റെ എഡിറ്റിംഗ് ജെറിൻ രാജുമാണ് നിർവഹിക്കുന്നത്. യൂനസിയോ സംഗീതം പകർന്നിരിക്കുന്ന ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്‌വിൽ എന്റർടൈടെയ്ന്‍‍മെന്‍റ്സ് സ്വന്തമാക്കിയിരുന്നു. സുഹൈൽ സുൽത്താന്റെ മനോഹരമായ വരികൾ സിത്താര കൃഷ്ണകുമാർ, ശ്രീജിഷ്, ശ്യാംഗോപാൽ, ആനന്ദ് നാരായണൻ, പി ജയലക്ഷ്മി തുടങ്ങിയവരും ആലപിച്ചിരിക്കുന്നു. പ്രോജക്ട് ഡിസൈനർ പി ശിവപ്രസാദ്.

പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, കലാസംവിധാനം: അനിൽ രാമൻകുട്ടി, വസ്ത്രാലങ്കാരം: റസാഖ് തിരൂർ, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്ടർ: ഷഫിൻ സുൽഫിക്കർ, അസോസിയേറ്റ് ക്യാമറമാൻ: പ്രസാദ്, സൗണ്ട് ഡിസൈൻ & മിക്‌സ്: കരുൺ പ്രസാദ്, കളറിസ്റ്റ്: സെൽവിൻ (മാഗസിൻ സ്റ്റുഡിയോ കൊച്ചി), കൊറിയോഗ്രഫി: ഷിജു മുപ്പത്തടം, ആക്ഷൻ: റോബിൻ ടോം, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, എറണാകുളം, പിആർഒ പി ശിവപ്രസാദ്, ടൈറ്റിൽ: മാജിക് മൊമെന്റ്സ്, സ്റ്റിൽസ്: അജ്മൽ ലത്തീഫ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബിസി ക്രിയേറ്റീവ്സ്, ഡിസൈൻസ്: രാഹുൽ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ALSO READ : ബിജിബാലിന്‍റെ സംഗീതം; 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്' വീഡിയോ സോംഗ് എത്തി

Chandana Perumazha Video Song | Murivu |Yunuseo | K Shemeer | Riyad Muhammed, Sona Philip