പ്രദീപ് പള്ളുരുത്തിയാണ് ഗാനം ആലപിച്ചിരിക്കുന്നത്

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്ത സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലെ ഗാനമെത്തി. മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ എൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നാളെ തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഏലം വിലയും മണ്ണ് എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്, സാബു ആരക്കുഴയാണ്. സംഗീതം ബിജിബാല്‍. പ്രദീപ് പള്ളുരുത്തിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ധ്യാൻ ശ്രീനിവാസനൊപ്പം ഗായത്രി അശോക്, ജോയ് മാത്യു, നിർമൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയ്, അംബിക മോഹൻ, അഞ്ജു തുടങ്ങിയവരും അഭിനയിക്കുന്നു. കഥ ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം വിജു രാമചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ എൻ എം ബാദുഷ, ക്യാമറ അശ്വഘോഷൻ, എഡിറ്റർ കപിൽ കൃഷ്ണ, ഗാനങ്ങൾ സന്തോഷ് വർമ്മ, സംഗീതം ബിജിപാൽ, കല കോയാസ്, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, മേക്കപ്പ് രാജീവ് അങ്കമാലി, കോസ്റ്റ്യൂം കുമാർ എടപ്പാൾ, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് ശ്രീനി മഞ്ചേരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആക്ഷനും പ്രണയവും നാട്ടിലെ രാഷ്ട്രീയ പ്രശ്നങ്ങളുമൊക്കെ ചേര്‍ന്നതാവും ചിത്രമെന്നാണ് എല്ലാം ഉൾപ്പെടുന്നതാകും ചിത്രമെന്നും ട്രെയിലറിൽ നിന്നും വ്യക്തമാണ്. 

ALSO READ : സംവിധാനം ജി കെ എൻ പിള്ള; 'അങ്കിളും കുട്ട്യോളും' നാളെ

Elam Vilayum | Swargathile Katturumbu |Pradeep Palluruthy | Sabu Arakuzha | Bijibal | Film Song 2024