നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന 'അഖണ്ഡ 2'വിന്റെ രണ്ടാമത്തെ ഗാനം നവംബർ 18ന് റിലീസ് ചെയ്യും. ബാലകൃഷ്ണയും നായിക സംയുക്ത മേനോനും ഗാനരംഗത്തുണ്ട്. തമൻ സംഗീതം നൽകിയ ചിത്രം ഡിസംബർ 5ന് റിലീസ് ചെയ്യും.

ന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'അഖണ്ഡ 2'വിന്റെ സെക്കൻഡ് സിം​ഗിൾ വരുന്നു. ​ഗാനം നാളെ(നവംബർ18) വൈകുന്നേരം റിലീസ് ചെയ്യും. ബാലയ്യയ്ക്ക് ഒപ്പം സംയുക്ത മേനോനും ​ഗാനരം​ഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിശാഖപട്ടണത്തെ പ്രശസ്തമായ ജഗദംബ തിയേറ്ററിൽ വച്ച് ​ഗാനം റിലീസ് ചെയ്യും. പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരാകും. തമൻ ആണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്.

ബോയപതി ശ്രീനു ഒരുക്കുന്ന ചിത്രമാണ് "അഖണ്ഡ 2: താണ്ഡവം". ബോയപതി ശ്രീനു - നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ അഖണ്ഡ 2, ഇവരുടെ മുൻ ചിത്രമായ 'അഖണ്ഡ'യുടെ തുടർച്ചയാണ്. സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് സിം​ഗിൾ ഏറെ ശ്രദ്ധനേടിയിരുന്നു. 2025 ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.

14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തിൽ ബാലകൃഷ്ണയെ അവതരിപ്പിക്കുന്നത്. വമ്പൻ ആക്ഷനും ഡ്രാമയും ഉൾപ്പെടുത്തി കൊണ്ടാണ് പടം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ പ്രൊമോ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാകുന്നത്. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Scroll to load tweet…

രചന, സംവിധാനം- ബോയപതി ശ്രീനു, നിർമ്മാതാക്കൾ- രാം അചന്ത, ഗോപി അചന്ത, ബാനർ- 14 റീൽസ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി, ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി എന്നിവരാണ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്