വിനായക് ശശികുമാറിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രമേഷ് നാരായൺ

ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബര്‍മുഡ. ചിത്രത്തിലെ രണ്ടാം ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി. മധുശ്രീ നാരായണൻ ആലപിച്ച "നീ ഒരിന്ദ്രജാലമേ" എന്ന ഗാനം നിവിന്‍ പോളിയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രമേഷ് നാരായൺ ആണ്. ചിത്രം ഓഗസ്റ്റ് 19ന് തിയറ്ററുകളിൽ എത്തും.

ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിൻ്റെ രചന കൃഷ്ണദാസ് പങ്കിയുടേതാണ്. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എൻ എം ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ALSO READ : കൊവിഡിനു ശേഷം രണ്ട് 50 കോടി ക്ലബ്ബ് ചിത്രങ്ങള്‍; ബോക്സ് ഓഫീസ് കിംഗ് ആയി പൃഥ്വിരാജ്

അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണ്‍ ആണ്. വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് കെ പാർത്ഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍ അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ നിധിന്‍ ഫ്രെഡി, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Nee orindrajalame Lyrical Video | Bermuda Movie | Shane Nigam | Vinay Forrt | Madhushree Narayan