ഗോപി സുന്ദര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്

അനൂപ് മേനോനെ നായകനാക്കി കണ്ണന്‍ സംവിധാനം ചെയ്‍ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം വരാല്‍ ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ഡേവിഡ് ജോണ്‍ മേടയില്‍ എന്ന തന്ത്രശാലിയായ രാഷ്ട്രീയ നേതാവും വ്യവസായിയുമാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ചിത്രത്തിന്‍റെ തീം സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. നിന്‍ ചോരയില്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. ഗോപി സുന്ദര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ടൈം ആഡ്സ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ പി എ സെബാസ്റ്റ്യനാണ് നിര്‍മ്മാണം. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിനു ശേഷം ടൈം ആഡ്സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സണ്ണി വെയ്‌ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. ഛായാഗ്രഹണം രവി ചന്ദ്രന്‍. ദീപ സെബാസ്റ്റ്യനും കെ ആർ പ്രകാശുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ALSO READ : 'ഇങ്ങനെയായിരുന്നു ആദ്യം നമ്പി'; പൊന്നിയിന്‍ സെല്‍വനുവേണ്ടി ആദ്യം പരീക്ഷിച്ച ലുക്ക് പുറത്തുവിട്ട് ജയറാം

പ്രോജക്ട് കോഡിനേറ്റർ അജിത് പെരുമ്പിള്ളി, എഡിറ്റിംഗ് അയൂബ് ഖാൻ, വരികൾ അനൂപ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സഹസ് ബാല, വസ്ത്രാലങ്കാരം അരുൺ മനോഹർ, സൗണ്ട് ഡിസൈൻ അജിത് എ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ മോഹൻ അമൃത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർ അഭിലാഷ് അർജുനൻ, ആക്ഷൻ മാഫിയ ശശി, റൺ രവി, വിഎഫ്എക്സ് ജോർജ്ജ് ജോ അജിത്ത്, പിആർഒ പി.ശിവപ്രസാദ്, നിശ്ചലദൃശ്യങ്ങൾ ശാലു പേയാട്, ഡിസൈൻ ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Nin Chorayil Song | Varaal | Sunny Wayne | Prakash Raj | Anoop Menon | Gopi Sundar | Renji Panicker