ഗുണ ബാലസുബ്രഹ്‍മണ്യന്‍റേതാണ് സംഗീതം

അരവിന്ദന്‍റെ അതിഥികള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ജാതി ജാതകം. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ട്വിങ്കിള്‍ ട്വിങ്കിള്‍ കണ്‍കള്‍ എന്നാരംഭിക്കുന്ന ഹാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ഗുണ ബാലസുബ്രഹ്‍മണ്യന്‍റേതാണ് സംഗീതം. പാടിയിരിക്കുന്നത് മുഹമ്മദ് മഖ്ബൂലും യദു കൃഷ്ണന്‍ കെയും. 

കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, അരവിന്ദന്‍റെ അതിഥികള്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് എം മോഹനന്‍.
നിഖില വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക കയാദു ലോഹര്‍, പ്രശസ്ത ഗായിക സയനോര ഫിലിപ്പ്, ഇന്ദുതമ്പി, ഐശ്വര്യ മിഥുന്‍, ചിപ്പി ദേവസി, വര്‍ഷ രമേശ്, ഹരിത എന്നിവരാണ് ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വിനീതിനൊപ്പം ഉണ്ടായിരുന്നത്. 

ബാബു ആൻ്റണി ചിത്രത്തില്‍ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി പി കുഞ്ഞിക്കണ്ണൻ, നിർമൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. തിരക്കഥ രാകേഷ് മണ്ടോടി, ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ റാഫി കണ്ണാടിപ്പറമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ ഏബ്രഹാം, ക്രിയേറ്റീവ് ഡയറക്ടർ മനു സെബാസ്റ്റ്യൻ, കാസ്റ്റിംഗ് ഡയറക്ടർ പ്രശാന്ത് പാട്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി, വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ചിത്രത്തിന്‍റെ നിർമ്മാണം. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ പ്രേംലാൽ പട്ടാഴി.

ALSO READ : ബിഗ് സ്ക്രീനിലും അച്ഛനും മകനുമാകാന്‍ ടി ജി രവിയും ശ്രീജിത്ത് രവിയും; 'വടു' ഫസ്റ്റ് ലുക്ക് എത്തി

I Got My Dinosaur - Video Song | Oru Jaathi Jaathakam | Vineeth Sreenivasan | Babu Antony