അഡാർ ലവ് എന്നൊരൊറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടി പ്രിയ വാര്യർ ഇപ്പോൾ തിരക്കിലാണ്. കണ്ണിറുക്കാനും അഭിനയിക്കാനും മാത്രമല്ല തനിക്ക് പാടാനും അറിയാമെന്ന് തെളിയിക്കുകയാണ് താരം. രജീഷ വിജയന്‍ നായികയായെത്തുന്ന 'ഫൈനൽസ്' എന്ന ചിത്രത്തിലൂടെയാണ് പ്രിയ പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

പ്രശസ്ത ഗായകനായ നരേഷ് അയ്യരും പ്രിയ വാര്യരും ചേർന്ന് പാടുന്ന ഫൈനൽസിലെ ആദ്യ​ഗാനം പുറത്തുവിട്ടിരിക്കുകയാണ്. നടന്‍ ടൊവിനോ തോമസാണ് ഗാനം പുറത്തുവിട്ടത്. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ രജീഷ വിജയന്‍ അവതരിപ്പിക്കുന്നത്.]

നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ ആണ് ഫൈനല്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഒരു സമ്പൂർണ സ്‌പോര്‍ട്‌സ് ചിത്രമാണ് ഫൈനല്‍സ്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.