വിനീത് ശ്രീനിവാസനും മൃദുല വാര്യരുമാണ് പാടിയിരിക്കുന്നത്. 

ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റർടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന രാസ്ത എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. വാര്‍മിന്നല്‍ എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അവിന്‍ മോഹന്‍ സിത്താരയാണ്. വിനീത് ശ്രീനിവാസനും മൃദുല വാര്യരുമാണ് പാടിയിരിക്കുന്നത്. 

സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങൾക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അൽ റവാഹി, ഫഖ്‌റിയ ഖാമിസ് അൽ അജ്മി, ഷമ്മ സൈദ് അൽ ബർക്കി എന്നിവരും ഒമാനിൽ നിന്നുള്ള മറ്റ് നിരവധി താരങ്ങളും ഈ ഇന്തോ- ഒമാൻ സംരംഭത്തിൽ ഭാഗമാകുന്നുണ്ട്‌. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാസ്ത. 

ഷാഹുൽ, ഫായിസ് മടക്കര എന്നിവരാണ് രാസ്തയുടെ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണൻ. ബി കെ ഹരിനാരായണൻ, വേണുഗോപാൽ ആർ, അൻവർ അലി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര സംഗീതം പകരുന്നു. വിനീത് ശ്രീനിവാസൻ, അൽഫോൻസ്, സൂരജ് സന്തോഷ്‌ എന്നിവരാണ് ഗായകർ. എഡിറ്റർ അഫ്തർ അൻവർ, മേക്കപ്പ് രാജേഷ് നെന്മാറ, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, കോസ്റ്റ്യൂം ഷൈബി ജോസഫ്, ആർട്ട്‌ വേണു തോപ്പിൽ, പ്രൊജക്റ്റ്‌ ഡിസൈനർ സുധ ഷാ, ഫിനാൻഷ്യൽ കൺട്രോളർ രാഹുൽ ആർ ചേരാൽ, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ ഖാസിം മുഹമ്മദ് അൽ സുലൈമി, പ്രൊഡക്ഷൻ കൺട്രോളർ ഹോച്ചിമിൻ കെ സി, ഡിസൈൻ കോളിൻസ് ലിയോഫിൽ. മസ്കറ്റിലും ബിദിയയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ രാസ്താ മലയാളത്തിന് പുറമെ അറബിയിലും അവതരിപ്പിക്കുന്നു. ജനുവരി അഞ്ചിന് ഡ്രീം ബിഗ് ചിത്രം തിയ്യറ്ററുകളിലെത്തിക്കും. പിആർഒ- എ എസ് ദിനേശ്.

ALSO READ : വെറും ആറ് ദിവസം! 'കിംഗ് ഓഫ് കൊത്ത'യെ മലര്‍ത്തിയടിച്ച് മോഹന്‍ലാല്‍, 'നേരി'ന് മറികടക്കാനുള്ളത് 4 സിനിമകളെ

Varminnal Video Song |Raastha |Vineeth Sreenivasan, Mridula Varier |Avin Mohan Sithara |Aneesh Anwar