Asianet News MalayalamAsianet News Malayalam

ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കാന്‍ ഈ പ്രണയഗാനം; 'റാഹേല്‍ മകന്‍ കോര'യിലെ വീഡിയോ സോംഗ്

സിംഗിൾ പാരന്‍റിംഗ് വിഷയമാക്കുന്ന ചിത്രം

Rahel Makan Kora malayalam movie video song Anson Paul nsn
Author
First Published Sep 29, 2023, 10:51 PM IST

ആന്‍സണ്‍ പോള്‍, മെറിന്‍ ഫിലിപ്പ്, സ്മിനു സിജോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രമാണ് റാഹേല്‍ മകന്‍ കോര. ചിത്രത്തിനെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. മിണ്ടാതെ തമ്മിൽ എന്നാരംഭിക്കുന്ന പ്രണയഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. കൈലാസ് മേനോന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യരും അരവിന്ദ് നായരും ചേർന്നാണ്. 

സിംഗിൾ പാരന്‍റിംഗ് വിഷയമാക്കുന്ന ചിത്രമാണിത്. അച്ഛനില്ലാതെ വളരുന്നൊരു പെൺകുട്ടിയുടെയും ആൺകുട്ടിയുടേയും മനോഭാവങ്ങളിലെ മാറ്റം രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റയ്ക്ക് ജോലി ചെയ്ത് മകനെ വളർത്തിയ വ്യക്തിയാണ് നായകന്‍റെ അമ്മ. ബേബി എടത്വയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. അദ്ദേഹത്തിന്‍റെ സുഹൃത്തും വിദേശ മലയാളിയുമായ ഷാജി കെ ജോർജ് ആണ് സിനിമയുടെ നിർമ്മാണ നിർവ്വഹണം. ആന്‍സണ്‍ പോള്‍ മകനാവുമ്പോള്‍ അമ്മ വേഷത്തില്‍ എത്തുന്നത് സ്മിനു സിജോ ആണ്. അൽത്താഫ് സലിം, മനു പിള്ള, വിജയകുമാർ, രശ്മി അനിൽ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. നിരവധി പുതുമുഖങ്ങളും സിനിമയുടെ ഭാഗമാവുന്നുണ്ട്. 

2010 മുതൽ മലയാള സിനിമയിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന ആളാണ് ഉബൈനി. സംവിധായകൻ ലിയോ തദേവൂസിനോടൊപ്പം അസിസ്റ്റന്‍റായി തുടങ്ങിയ അദ്ദേഹം 'മെക്സിക്കൻ അപാരത' മുതൽ 'പത്തൊമ്പതാം നൂറ്റാണ്ട്' വരെയുള്ള സിനിമകളിൽ ചീഫ് അസോസിയേറ്റും ആയിരുന്നു. എസ് കെ ജി ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം ഷിജി ജയദേവൻ നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് അബു താഹിർ, സംഗീത സംവിധാനം കൈലാസ്, ഗാനരചന ഹരി നാരായണൻ, മനു മഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, അസോസിയേറ്റ് ഡയറക്ടർ ജോമോൻ എടത്വ, ശ്രിജിത്ത് നന്ദൻ, ഫിനാൻസ് കൺട്രോളർ ഷെബിൻ ചാക്കോ അറക്കത്തറ, സൗണ്ട് ഡിസൈനർ ധനുഷ് നായനാർ, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം ഗോകുൽ മുരളി, വിപിൻ ദാസ്, ആർട്ട് വിനീഷ് കണ്ണൻ, ഡിഐ വിസ്ത ഒബ്സ്ക്യൂറ, സിജി ഐ വി എഫ് എക്സ്, സ്റ്റിൽസ് അജേഷ് ആവണി, ശ്രീജിത്ത്, പിആർഒ വാഴൂർ ജോസ്, ഡിസൈൻസ് യെല്ലോ ടൂത്ത്, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

ALSO READ : 'ഖുറേഷി'യുടെ മോതിരം; 'എമ്പുരാന്‍' ടീം കാത്തുവച്ചിരിക്കുന്ന സര്‍പ്രൈസ് എന്ത്?

Follow Us:
Download App:
  • android
  • ios